മോശം കാലാവസ്ഥ; രഞ്ജി ട്രോഫിയില്‍ കേരള- ഹരിയാന മത്സരം വൈകുന്നു

ഹരിയാനയിലെ ചൗധരി ബന്‍സി ലാല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം.

dot image

കേരളവും ഹരിയാനയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം മോശം കാലാവസ്ഥയെ തുടർന്ന് വൈകുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് മത്സരം ടോസ് പോലും ഇടാന്‍ സാധിച്ചിട്ടില്ല. ഹരിയാനയിലെ ചൗധരി ബന്‍സി ലാല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് കേരള-ഹരിയാന രഞ്ജി മത്സരം.

​ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് കേരളം ഇന്നിറങ്ങുന്നത്. കേരളത്തിന്റെയും ഹരിയാനയുടെയും അഞ്ചാം മത്സരമാണിത്. ഇരുടീമിനും നാലു കളിയിൽ രണ്ടുവീതം ജയവും സമനിലയുമുണ്ട്‌. എലൈറ്റ്‌ ഗ്രൂപ്പ്‌ സിയിൽ 19 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്‌. 15 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്താണ്. ഹരിയാനയെ പരാജയപ്പെടുത്തിയാല്‍ കേരളത്തിന് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തെത്താം.

അവസാന മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും. തിരുവനന്തപുരം തുമ്പയിൽ നടന്ന മത്സരത്തിൽ ഉത്തർപ്രദേശിനെ ഇന്നിങ്‌സിനും 117 റൺസിനുമാണ് കേരളം പരാജയപ്പെടുത്തിയത്. പഞ്ചാബിനെ എട്ട്‌ വിക്കറ്റിന്‌ കീഴടക്കി. ബംഗാളിനും കർണാടകയ്ക്കും എതിരായ മത്സരങ്ങൾ മഴ തടസ്സപ്പെടുത്തിയതിനാൽ സമനിലയായി. അതേസമയം പഞ്ചാബിനെതിരെ 37 റണ്‍സിന് അപ്രതീക്ഷിത ജയം നേടിയതോടെയാണ് ഹരിയാന ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

കേരള ടീം: വത്സല്‍ ഗോവിന്ദ്, രോഹന്‍ കുന്നുമ്മല്‍, ബാബ അപരാജിത്ത്, ആദിത്യ സര്‍വതെ, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), ബേസില്‍ തമ്പി, കെഎം ആസിഫ്, എം ഡി നിധീഷ്, വിഷ്ണു വിനോദ്, ഫാസില്‍ വിനോദ്, കൃഷ്ണ പ്രസാദ്.

Content Highlights: Kerala's Ranji Match against Haryana is Delayed Due To Bad Weather

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us