കൈവിട്ടവർക്ക് ഒരു വലിയ സിഗ്നൽ; രഞ്ജിയിലെ ട്രിപ്പിൾ സെഞ്ച്വറിക്കാരനെ റൈറ്റ് ടു മാച്ച് വഴി നിലനിർത്തുമോ RCB?

24 വയസ്സുകാരനായ ലോംറോറിനെ അടുത്ത സീസണിലേക്ക് ആർസിബി നിലനിർത്തിയിരുന്നില്ല

dot image

രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ച്വറി പ്രകടനവുമായി മഹിപാൽ ലോംറോർ. ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ രാജസ്ഥാന് വേണ്ടിയിറങ്ങിയ താരം 360 പന്തുകളിൽ നിന്ന് 300 റൺസെടുത്ത് പുറത്താകാതെനിന്നു. 13 സിക്സറുകളും 25 ഫോറുകളുമാണ് ഐപിഎല്ലിൽ ആർസിബി താരം കൂടിയായിരുന്ന ലോംറോർ അടിച്ചെടുത്തത്.

2018ല്‍ ഐപിഎല്ലിൽ അരങ്ങേറിയ താരം 40 മത്സരങ്ങളിൽ നിന്ന് 527 റൺസെടുത്തിട്ടുണ്ട്.

24 വയസ്സുകാരനായ ലോംറോറിനെ പക്ഷെ അടുത്ത സീസണിലേക്ക് ആർസിബി നിലനിർത്തിയിട്ടില്ല. വിരാട് കോഹ്‌ലി, രജത് പാട്ടീദാർ, യാഷ് ദയാൽ എന്നീ താരങ്ങളെ മാത്രമാണ് ആർസിബി നിലനിർത്തിയത്. തകർപ്പന്‍ ഫോമിലുള്ള ലോംറോറിന് വേണ്ടി മെഗാ താരലേലത്തിൽ ടീമുകൾ മത്സരിക്കുമെന്ന് ഉറപ്പാണ്. ഓള്‍ റൗണ്ടറായും തിളങ്ങാൻ ശേഷിയുള്ള താരത്തിനായി ലേലത്തിൽ റൈറ്റ് ടു മാച്ച് സംവിധാനം ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ആര്‍സിബിക്ക് സാധിക്കും. നവംബർ 24,25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിലാണ് ഇത്തവണത്തെ ഐപിഎൽ താരലേലം നടക്കുന്നത്.

അതേസമയം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ലോംറോറിന്റെ ട്രിപ്പിൾ സെഞ്ച്വറിയുടെ കരുത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 660 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇന്ന് കളി നിർത്തുമ്പോൾ 109 റൺസിന് രണ്ട് എന്ന നിലയിലാണ് ഉത്തരാഖണ്ഡ്.

Content Highlights: Released from RCB, Virat Kohli's ex-teammate smashes triple ton in Ranji Trophy ahead of IPL 2025 mega auction

dot image
To advertise here,contact us
dot image