സഞ്ജുവിന് തിരിച്ചുവന്നേ തീരൂ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20 ഇന്ന്

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഇന്നത്തെ പ്രകടനം സഞ്ജുവിന് നിർണ്ണായകമാകും

dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20യും ജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. സ്വന്തം മണ്ണായ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ കളി ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്താൻ ദക്ഷിണാഫ്രിക്കയും ഇറങ്ങും. ആത്മവിശ്വാസത്തിൽ ആതിഥേയരെക്കാൾ ഒരുപടി മുന്നിലാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തിൽ ഇന്ത്യ 61 റൺസിന് വിജയിച്ചപ്പോൾ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു. എന്നാൽ 11 റൺസിന്റെ വിജയവുമായി മൂന്നാം ടി 20 യിൽ ഇന്ത്യ തിരിച്ചുവന്നു.

Sanju Samson
സഞ്ജു സാംസൺ

അതേസമയം ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ മലയാളി താരം സഞ്ജു സാംസണ് പരമ്പരയിലെ അവസാന മത്സരത്തില്‍ മികച്ച സ്കോര്‍ നേടേണ്ടത് അനിവാര്യമാണ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമാണ് ഇന്ത്യ അടുത്ത ടി20 പരമ്പര കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഇന്നത്തെ പ്രകടനം സഞ്ജുവിന് നിർണ്ണായകമാകും.

Thilak varma vs SA
തിലക് വര്‍മ

നീണ്ട ഇടവേളയ്ക്ക് ശേഷം സെഞ്ചൂറിയനില്‍ അര്‍ധസെഞ്ചുറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ അഭിഷേക് ശര്‍മ തന്നെയാകും സഞ്ജുവിനൊപ്പം നാളെ ഓപ്പണർ ആയി ഇറങ്ങുക. സെഞ്ചൂറിയനില്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ തിലക് വര്‍മ മൂന്നാം നമ്പറില്‍ തുടരുമെന്ന് മൂന്നാം ടി20ക്ക് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിട്ടുണ്ട്.

തിലക് വര്‍മ മൂന്നാം നമ്പറിലെത്തിയാല്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങും. പരമ്പരയില്‍ ഇതുവരെ സൂര്യക്കും മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഹാര്‍ദ്ദിക് പാണ്ഡ്യയാവും അഞ്ചാമനായി ഇറങ്ങുക. പരമ്പരയില്‍ ഇതുവരെ തിളങ്ങാനാവാതിരുന്ന റിങ്കു സിംഗിന് പകരം ഇന്ത്യ നാളെ ജിതേഷ് ശര്‍മക്ക് അവസരം നല്‍കാന്‍ സാധ്യതയുണ്ട്.

Content Highlights: 4th T20 against South Africa today, crucial for Sanju Samson

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us