'താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ'; സഞ്ജുവിന്റെ തിരിച്ചുവരവില്‍ ഷാഫി പറമ്പില്‍, അഭിനന്ദിച്ച് മന്ത്രി റിയാസും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനത്തെയും നാലാമത്തെയും ടി20യില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞിരിക്കുകയാണ് സഞ്ജു

dot image

ഒരു സെഞ്ച്വറിക്ക് ശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിറംമങ്ങിയ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ വീണ്ടും ഫോമിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനത്തെയും നാലാമത്തെയും ടി20യില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞിരിക്കുകയാണ് സഞ്ജു. 56 പന്തില്‍ പുറത്താവാതെ ഒന്‍പത് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 109 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

പ്രിയപ്പെട്ട താരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ഇപ്പോഴിതാ സഞ്ജുവിന്റെ സെഞ്ച്വറി നേട്ടത്തെയും തിരിച്ചുവരവിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പില്‍. 'താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ', എന്ന ക്യാപ്ഷനോടെയായിരുന്നു ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മന്ത്രി മുഹമ്മദ് റിയാസും സഞ്ജുവിന്റെ സെഞ്ച്വറിയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിട്ടുണ്ട്. 'മനസ്സിലായോ…', എന്ന തലക്കെട്ടോടെയാണ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം സഞ്ജു സാംസണിന്റെയും തിലക് വര്‍മയുടെയും വെടിക്കെട്ട് സെഞ്ച്വറികളുടെ കരുത്തില്‍ നാലാം ടി20യില്‍ ഇന്ത്യ കൂറ്റന്‍ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ കേവലം ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്തു. നാലാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാല്‍ 3-1 ന് ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

Content Highlights: Shafi parambil and P A Muhammad Riyas on Sanju samson's Comeback perfomance in t20 vs South africa

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us