കേരള ക്രിക്കറ്റ് ലീഗിലെ തകർപ്പൻ പ്രകടനം തലവര മാറ്റുമോ? ഐപിഎൽ താര ലേലത്തിൽ പങ്കെടുക്കുന്നത് 14 മലയാളികൾ

ഈ വരുന്ന നവംബർ 24 നാണ് ഐപിഎൽ പുതിയ സീസണിനുള്ള താരങ്ങളുടെ മെഗാ താര ലേലം

dot image

ഈ വരുന്ന നവംബർ 24നാണ് ഐപിഎൽ പുതിയ സീസണിനുള്ള താരങ്ങളുടെ മെഗാ താര ലേലം. ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാരുടെ അന്തിമ ലിസ്റ്റ് ബിസിസിഐ ഇന്നലെ പുറത്ത് വിട്ടു. രണ്ടു ദിവസങ്ങളിലായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ 574 താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 336 ഇന്ത്യന്‍ താരങ്ങളാണുള്ളത്. വിദേശ താരങ്ങളായി 208 പേരാണ് ലിസ്റ്റിലുള്ളത്.

ലേലത്തില്‍ 14 മലയാളി താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. നേരത്തേ ഐപിഎല്ലില്‍ കളിച്ചവര്‍ മാത്രമല്ല, ഇത് വരെയും ടൂര്‍ണമെന്റില്‍ അരങ്ങേറിയിട്ടില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. യുവ ബാറ്റര്‍ ഷോണ്‍ റോജറിനൊഴികെ എല്ലാ താരങ്ങൾക്കും 30 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടുള്ളത്. ഓള്‍റൗണ്ടര്‍മാരായ വിഘ്നേശ്, വെെശാഖ് ചന്ദ്രന്‍, എസ് മിഥുന്‍, അബ്ദുള്‍ ബാസിത് എന്നിവരും ബാറ്റർമാരായ അഭിഷേക് നായര്‍, സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി എന്നീ ബാറ്റർമാരും ഇതിൽ ഉൾപ്പെടുന്നു. വിക്കറ്റ് കീപ്പര്‍മാരായ എം അജ്‌നാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, ഫാസ്റ്റ് ബൗളര്‍മാരായ ബേസില്‍ തമ്പി, കെഎം ആസിഫ് എന്നിവരും ലേലത്തിലുണ്ട്. പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ വിവിധ ടീമുകൾക്കായി തകർപ്പൻ പ്രകടനം കാഴ്ച വെച്ചതിന്റെ ആത്മവിശ്വാസത്തിലാണ് താരങ്ങൾ.

അസ്ഹറുദ്ദീന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെയും വിഷ്ണു വിനോദും ബേസിൽ തമ്പിയും മുംബൈ ഇന്ത്യന്‍സിന്റെയും കെഎം ആസിഫ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും താരമായിരുന്നുവെങ്കിലും ആർക്കും വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല.

Content Highlights: 14 Malayalees in the IPL star mega auction

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us