അറിയാലോ സഞ്ജുവാണ്!; നാണക്കേടിന്റെ റെക്കോര്‍ഡുകള്‍ മായ്ച്ച് ഒറ്റ സെഞ്ച്വറി, തിരിച്ചുവരവില്‍ ലോകറെക്കോർഡുകള്‍

56 പന്തില്‍ പുറത്താവാതെ ഒന്‍പത് സിക്സും ആറ് ബൗണ്ടറിയും സഹിതം 109 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്

dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വെടിക്കെട്ട് സെഞ്ച്വറിയോടെ ഫോമിലേക്കുയര്‍ന്ന സഞ്ജു സ്വന്തമാക്കിയത് ലോകറെക്കോര്‍ഡുകള്‍. ഒരു സെഞ്ച്വറിക്ക് ശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിറംമങ്ങിയ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സെഞ്ച്വറിയടിച്ചാണ് തിരിച്ചുവന്നിരിക്കുന്നത്. അവസാനത്തെയും നാലാമത്തെയും ടി20യില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞിരിക്കുകയാണ് സഞ്ജു. 56 പന്തില്‍ പുറത്താവാതെ ഒന്‍പത് സിക്സും ആറ് ബൗണ്ടറിയും സഹിതം 109 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനും സഞ്ജുവായി. സെഞ്ചുറിയോടെ ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററും സഞ്ജു തന്നെ. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടാണ് ആദ്യതാരം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യം താരം കൂടിയാണ് സഞ്ജു. കൂടാതെ, ടി20യില്‍ ഇന്ത്യക്കായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി സഞ്ജു. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്. ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായി സഞ്ജു മാറി.

വാണ്ടറേഴ്സ് ഗ്രൗണ്ടിൽ വണ്ടർ പ്രകടനവുമായി സഞ്ജു സാംസണും തിലക് വർമയും തകർത്താടിയപ്പോൾ റൺ മല പ്രതിരോധിക്കാനാവാതെ
ദക്ഷിണാഫ്രിക്ക മുട്ടുമടക്കി. ഇരുവരുടെയും വെടിക്കെട്ട് സെഞ്ച്വറിയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയ 283 റൺസിനടുത്തെത്താൻ പോലും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 18.2 ഓവറിൽ 148 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാൻ കഴിഞ്ഞത്. ജയത്തോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കി. തിലക് വർമയാണ് കളിയിലേയും പരമ്പരയിലേയും താരം.

sanju samson and thilak varama

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയിരുന്നു ഇന്ത്യ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തത്തിന് പുറത്തായ ഇത്തവണ സഞ്ജു കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ നിലയുറപ്പിച്ചതോടെ പിന്നീട് കത്തിക്കയറി. 28 പന്തുകളിൽ അർധ സെഞ്ച്വറി കുറിച്ച താരം 51 പന്തുകളിൽ സെഞ്ച്വറിയും തികച്ചു. ഒമ്പത് സിക്‌സറുകളും ആറ് ഫോറുകൾ ചേർന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. പത്ത് സിക്‌സും ഒമ്പത് ഫോറും ചേർത്ത് 120 നേടിയ തിലക് വർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 18 പന്തിൽ നാല് സിക്‌സും രണ്ട് ഫോറും ചേർത്ത് 36 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ടി20 സ്‌കോറാണിത്. ഒന്നാമത്തേതും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു.

അതേ സമയം കൂട്ട തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. ഹെൻഡ്രിക്സ് , റിക്കിൾടൻ ക്യാപ്റ്റൻ എയ്ഡൻ മർക്രം എന്നിവർ ആദ്യ മൂന്ന് ഓവറിൽ തന്നെ പുറത്തായി. ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്സും പൊരുതി നിന്നതോടെ ദക്ഷിണാഫ്രിക്ക വലിയ നാണക്കേടിൽ നിന്നും കരകയറി. എന്നാൽ അധികം വൈകാതെ ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക വീണ്ടും പരുങ്ങലിലായി. 29 റൺസെടുത്ത് ജാൻസൻ ഔട്ടാവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി അർഷദീപ് സിങ് മൂന്നും വരും ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.

Content Highlights: Sanju samson century vs southafrica; breake world records

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us