വാണ്ടറേഴ്സ് ഗ്രൗണ്ടിൽ വണ്ടർ പ്രകടനവുമായി സഞ്ജു സാംസണും തിലക് വർമയും തകർത്താടിയപ്പോൾ റൺ മല പ്രതിരോധിക്കാനാവാതെ
ദക്ഷിണാഫ്രിക്ക. ഇരുവരുടെയും വെടിക്കെട്ട് സെഞ്ച്വറിയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയ 283 റൺസിനടുത്തെത്താൻ പോലും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 18.2 ഓവറിൽ 148 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാൻ കഴിഞ്ഞത്. ജയത്തോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കി. തിലക് വർമയാണ് കളിയിലേയും പരമ്പരയിലേയും താരം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയിരുന്നു ഇന്ത്യ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തത്തിന് പുറത്തായ ഇത്തവണ സഞ്ജു കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ നിലയുറപ്പിച്ചതോടെ പിന്നീട് കത്തിക്കയറി. 28 പന്തുകളിൽ അർധ സെഞ്ച്വറി കുറിച്ച താരം 51 പന്തുകളിൽ സെഞ്ച്വറിയും തികച്ചു. ഒമ്പത് സിക്‌സറുകളും ആറ് ഫോറുകൾ ചേർന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. പത്ത് സിക്‌സും ഒമ്പത് ഫോറും ചേർത്ത് 120 നേടിയ തിലക് വർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 18 പന്തിൽ നാല് സിക്‌സും രണ്ട് ഫോറും ചേർത്ത് 36 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ടി20 സ്‌കോറാണിത്.
🚨 𝑹𝑬𝑪𝑶𝑹𝑫 𝑨𝑳𝑬𝑹𝑻 🚨
— Sportskeeda (@Sportskeeda) November 15, 2024
𝐓𝐡𝐢𝐬 𝐢𝐬 𝐭𝐡𝐞 𝐟𝐢𝐫𝐬𝐭 𝐭𝐢𝐦𝐞 𝐭𝐰𝐨 𝐛𝐚𝐭𝐭𝐞𝐫𝐬 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐬𝐚𝐦𝐞 𝐭𝐞𝐚𝐦 𝐡𝐚𝐯𝐞 𝐬𝐜𝐨𝐫𝐞𝐝 𝐜𝐞𝐧𝐭𝐮𝐫𝐢𝐞𝐬 𝐢𝐧 𝐓𝟐𝟎𝐈𝐬 𝐚𝐦𝐨𝐧𝐠 𝐟𝐮𝐥𝐥-𝐦𝐞𝐦𝐛𝐞𝐫 𝐧𝐚𝐭𝐢𝐨𝐧𝐬 🇮🇳😳#TilakVarma #SanjuSamson #T20Is #SAvIND… pic.twitter.com/tGmmkX28FS
അതേ സമയം കൂട്ട തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. ഹെൻഡ്രിക്സ് , റിക്കിൾടൻ ക്യാപ്റ്റൻ എയ്ഡൻ മർക്രം എന്നിവർ ആദ്യ മൂന്ന് ഓവറിൽ തന്നെ പുറത്തായി. ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്സും പൊരുതി നിന്നതോടെ ദക്ഷിണാഫ്രിക്ക വലിയ നാണക്കേടിൽ നിന്നും കരകയറി. എന്നാൽ അധികം വൈകാതെ ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക വീണ്ടും പരുങ്ങലിലായി. 29 റൺസെടുത്ത് ജാൻസൻ ഔട്ടാവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി അർഷദീപ് സിങ് മൂന്നും വരും ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റും നേടി.
Content Highlights: Wanderer's Wonder'; India won the 4th T20 by 135 runs and won the series 3-1