മുഹമ്മദ് ഷമിയുടെ മടങ്ങിവരവ് ഓസീസ് പരമ്പരയുടെ രണ്ടാം പകുതിയിൽ; റിപ്പോർട്ട്

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്

dot image

ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം ഒടുവിൽ ആരംഭിക്കുന്ന ബോർഡർ-​ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തിയേക്കും. എന്നാൽ പരമ്പരയുടെ രണ്ടാം പകുതിയിൽ മാത്രമെ താരം മടങ്ങിയെത്തുകയുള്ളുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇന്നലെ അവസാനിച്ച മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ 43.2 ഓവർ എറിഞ്ഞ മുഹമ്മദ് ഷമി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇതോടെ താരം പൂർണ കായികക്ഷമത വീണ്ടെടുത്തുവെന്നാണ് വിലയിരുത്തൽ. എന്നാൽ കൂടുതൽ ആഭ്യന്തര മത്സരങ്ങൾ കളിച്ച ശേഷം ഷമിയെ ദേശീയ ടീമിലേക്ക് പരി​ഗണിക്കാനാണ് ബിസിസിഐ തീരുമാനമെന്നാണ് സൂചനകൾ.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. കാലിന് പരിക്കേറ്റതിനെ തുടർന്ന് ഒരു വർഷമായി താരം ​ഗ്രൗണ്ടിന് പുറത്താണ്. ട്വന്റി 20 ലോകകപ്പും ഐപിഎല്ലും നഷ്ടമായി. ഈ വർഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഷമി ​പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഇന്ത്യൻ ടീമിൽ നിന്ന് വിളിവന്നിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റ് കളിച്ചതിന് ശേഷം ടീമിലേക്ക് പരിഗണിക്കാമെന്നായിരുന്നു ബിസിസിഐ നിലപാട്.

നവംബർ 22 മുതലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ആരംഭിക്കുക. 2018ന് ശേഷം ആദ്യമായി ബോർഡർ-​ഗാവസ്കർ ട്രോഫി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയ. എന്നാൽ തുടർച്ചായ മൂന്നാം തവണയും ഓസ്ട്രേലിയൻ മണ്ണിൽ ബോർഡർ-​ഗാവസ്കർ ട്രോഫി നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

Content Highlights: Mohammed Shami Join India Squad For Australia Tests only on the second half of the bgt

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us