എത്ര മഹത്തായ സാദൃശ്യം; ബുംമ്രയുമായുള്ള സാമ്യം കണ്ടെത്തി തബരീസ് ഷംസി

ഇരുവരുടെയും ട്വന്റി 20 ക്രിക്കറ്റിലെ ചില കണക്കുകളിൽ അത്ഭുതപ്പെടുത്തുന്ന സാദൃശ്യമാണുള്ളത്

dot image

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്രയെ താനുമായി താരതമ്യപ്പെടുത്തി ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബരീസ് ഷംസി. അന്താരാഷ്ട്ര ട്വന്റി 20 കരിയറിലെ ചില കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഷംസിയുടെ താരതമ്യപ്പെടുത്തൽ. ഇരുവരുടെയും ട്വന്റി 20 ക്രിക്കറ്റിലെ ചില കണക്കുകളിൽ അത്ഭുതപ്പെടുത്തുന്ന സാദൃശ്യമാണുള്ളത്.

ബുംമ്രയും ഷംസിയും കരിയറിൽ 70 ട്വന്റി 20 മത്സരങ്ങൾ‌ കളിച്ചു, 1509 ബോളുകൾ എറിഞ്ഞു, നേടിയത് 89 വിക്കറ്റുകൾ. ഇക്കാര്യം ഷംസിയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ജസ്പ്രീത് ബുംമ്രയും താനും അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളുടെ എണ്ണത്തിൽ തുല്യമാണ്. എറിഞ്ഞ ബോളുകളുടെ എണ്ണവും നേടിയ വിക്കറ്റുകളുടെ എണ്ണവും തുല്യം. ഷംസി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഷംസി അടയാളപ്പെടുത്താത്ത മറ്റൊരു പ്രത്യേകതയും ഇവിടെയുണ്ട്. ഇരുവരും അവസാന അന്താരാഷ്ട്ര ട്വന്റി 20 കളിച്ചത് ജൂണിൽ നടന്ന ലോകകപ്പ് ഫൈനലാണ്. മത്സരത്തിൽ മൂന്ന് ഓവർ എറിഞ്ഞ ഷംസിക്ക് വിക്കറ്റ് ഒന്നും ലഭിച്ചില്ല. നാല് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത ബുംമ്ര രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. ഏഴ് റൺസിന് മത്സരം വിജയിച്ച ഇന്ത്യ ട്വന്റി 20 ലോകകപ്പും സ്വന്തമാക്കി.

Content Highlights: Tabariz Shamsi reveals surprising similarities with Jasprith Bumrah

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us