ഓസ്ട്രേലിയയിൽ ഫോമായാൽ സച്ചിന്റെ ഒരു റെക്കോർഡ് കോഹ‍്ലിക്ക് മറികടക്കാം

സമീപകാലത്തെ കോഹ്‍ലിയുടെ മോശം ഫോമിലാണ് ആരാധകരുടെ ആശങ്ക.

dot image

ഈ മാസം ഒടുവിൽ ആരംഭിക്കുന്ന ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ സച്ചിൻ തെണ്ടുൽക്കറിന്റെ മറ്റൊരു റെക്കോർഡ് മറികടക്കാൻ വിരാട് കോഹ്‍ലിക്ക് അവസരം. ഓസ്ട്രേലിയയിൽ എക്കാലത്തെയും വലിയ റൺവേട്ടക്കാരനെന്ന ഇന്ത്യൻ താരമാകാൻ കോഹ്‍ലിക്ക് ഇനി 458 റൺസ് കൂടി മതി. നിലവിൽ ഓസ്ട്രേലിയിൽ 13 ടെസ്റ്റുകൾ കളിച്ച കോഹ്‍ലിക്ക് 1,325 റൺസാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. 20 ടെസ്റ്റുകളിൽ നിന്ന് സച്ചിൻ 1,809 റൺസ് നേടിയിട്ടുണ്ട്.

അതിനിടെ സമീപകാലത്തെ കോഹ്‍ലിയുടെ മോശം ഫോമിലാണ് ആരാധകരുടെ ആശങ്ക. കഴിഞ്ഞ ബം​ഗ്ലാദേശ്, ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരകളിലെ 10 ഇന്നിം​ഗ്സുകളിലായി വിരാട് കോഹ്‍ലിക്ക് 192 റൺസ് മാത്രമാണ് നേടാനായത്. താരത്തിന്റെ മോശം ഫോമിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ഓസ്ട്രേലിയയിൽ ഈ മാസം ഒടുവിൽ ആരംഭിക്കുന്ന ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ കോഹ്‍ലി തന്റെ മികവിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

Content Highlights: Virat Kohli can be all time highest run scorer in Australia in coming bgt

dot image
To advertise here,contact us
dot image