ഇന്ത്യൻ ടീമിൽ ഇടമില്ല; പക്ഷേ, പുതിയ റോളിൽ പുജാര ഓസ്ട്രേലിയയിലേക്ക്

കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ പരാജയപ്പെടുത്തുമ്പോൾ ഇന്ത്യൻ ടീമിന്റെ ഹീറോയായിരുന്ന പൂജാര

dot image

ബോർഡർ-​ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിൽ കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ പരാജയപ്പെടുത്തുമ്പോൾ ഇന്ത്യൻ ടീമിന്റെ ഹീറോയായിരുന്ന ചേത്വേശർ പുജാരയ്ക്ക് ഇത്തവണ ഇന്ത്യൻ ടീമിൽ ഇടമില്ല. എന്നാൽ പുതിയൊരു റോളിൽ പുജാര ഓസ്ട്രേലിയയിലേക്ക് എത്തുന്നു. സ്റ്റാർ സ്പോർട്സിന്റെ ഹിന്ദി കമന്ററി ബോക്സിലാണ് പുജാര പ്രത്യക്ഷപ്പെടുക. നവംബർ 22ന് ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ് മുതൽ പുജാര കമന്ററി ബോക്സിൽ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്റെ കഥ പറയും.

ഓസ്ട്രേലിയൻ മണ്ണിൽ 11 മത്സരങ്ങൾ കളിച്ച പുജാര 993 റൺസ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. 2018-19 സീസണിൽ മാത്രം പുജാര നേടിയത് 521 റൺസാണ്. ഈ പരമ്പരയിൽ മാൻ ഓഫ് ദ സീരിസ് ആയതും പുജാരയാണ്. 2023ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലാണ് പുജാര അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചത്.

2025 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

Content Highlights: Cheteshwar Pujara In Border-Gavaskar Trophy! India Batter Returns In A Never Seen Avatar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us