കളത്തിന് പുറത്തും മനം കവര്‍ന്ന് സഞ്ജു; സിക്‌സര്‍ മുഖത്തുകൊണ്ട് കരഞ്ഞ യുവതിയെ നേരിട്ടെത്തി ആശ്വസിപ്പിച്ച് താരം

മത്സരത്തിന് ശേഷം യുവതിയെ കാണാനെത്തി സഞ്ജു സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്

dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20 മത്സരത്തിനിടെ തന്റെ സിക്‌സര്‍ മുഖത്തുകൊണ്ട് കരഞ്ഞ യുവതിയെ നേരിട്ടെത്തി ആശ്വസിപ്പിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ജോഹന്നാസ്ബര്‍ഗിലെ മത്സരത്തിനിടെ സഞ്ജു അടിച്ച കൂറ്റന്‍ സിക്‌സര്‍ ഗാലറിയില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ മുഖത്ത് ചെന്നുപതിച്ചതും പിന്നാലെ യുവതി കരയുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മത്സരത്തിന് ശേഷം തന്നെ അതേ യുവതിയെ കാണാനെത്തി സഞ്ജു സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

സഞ്ജുവിന്റെ പവര്‍ ഷോട്ട് നിലത്ത് തട്ടിതെറിച്ചാണ് യുവതിയുടെ മുഖത്ത് അടിച്ചത്. വേദനകൊണ്ട് കരഞ്ഞ യുവതിയെ കണ്ട സഞ്ജുവിന്റെ മുഖത്തും നിരാശ പ്രകടമായിരുന്നു. ക്രീസില്‍ നില്‍ക്കെ തന്നെ സഞ്ജു യുവതിയോട് മാപ്പുചോദിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇതിലും മികച്ച പ്രവൃത്തിയിലൂടെ വീണ്ടും ആരാധകരുടെ മനം കവരുകയാണ് സഞ്ജു. മത്സരശേഷം യുവതിയെ നേരിട്ട് കണ്ട് സംസാരിച്ചാണ് സഞ്ജു മടങ്ങിയത്. യുവതിയെ കാണാനെത്തിയ സഞ്ജുവിനെ ആരാധകര്‍ പൊതിയുന്നതും സെല്‍ഫിയെടുക്കുകയും ചെയ്യുന്നതും പുതിയ വീഡിയോയില്‍ കാണാം.

അതേസമയം രണ്ട് വെടിക്കെട്ട് സെഞ്ച്വറികള്‍ നേടി ദക്ഷിണാഫ്രിക്കയില്‍ മിന്നിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. ഒന്നാം മത്സരത്തില്‍ സെഞ്ച്വറിയടിച്ച് തുടങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ഡക്കിന് പുറത്തായി സഞ്ജു നിരാശപ്പെടുത്തിയിരുന്നു. എങ്കിലും നാലാം മത്സരത്തില്‍ വീണ്ടും സെഞ്ച്വറി നേടി വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചു.

Content Highlights: Sanju Samson met the girl whose face was hurt by his shot, Video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us