പാകിസ്താനെതിരായ ഏകദിന, ട്വന്റി 20 പരമ്പര; സിംബാബ്‍വെ ടീമിനെ പ്രഖ്യാപിച്ചു

നവംബർ 24നാണ് സിംബാബ്‍വെയും പാകിസ്താനും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്.

dot image

പാകിസ്താനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള സിംബാബ്‍വെ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ ക്രെയ്​ഗ് ഇർവിനും ട്വന്റി 20 ടീമിനെ സിക്കന്ദർ റാസയും നയിക്കും. നവംബർ 24നാണ് സിംബാബ്‍വെയും പാകിസ്താനും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. പിന്നാലെ 26, 28 തിയതികളിൽ രണ്ട്, മൂന്ന് മത്സരങ്ങൾ നടക്കും. ഡിസംബർ ഒന്ന് മുതലാണ് ട്വന്റി 20 പരമ്പര നടക്കുക.

പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്‍വെ ടീം: ക്രെയ്​ഗ് ഇർവിൻ (ക്യാപ്റ്റൻ), ഫറാസ് അക്രം, ബ്രയാൻ ബെന്നെറ്റ്, ജോയ്ലോഡ് ​ഗംബീ, ട്രെവർ ​ഗ്വാണ്ടു, ക്ലൈവ് മദാൻഡെ, ടിനോറ്റെൻഡ മപോസാ, തടിവനശേ മരുമൺ, ബ്രെണ്ടൻ മവുത, താഷിംഗ മുസെകിവ, ബ്ലെസിങ്ങ് മുസാറബാനി, ഡിയോൻ മയേഴ്സ്, റിച്ചാർഡ് നഗരവ, സിക്കന്ദർ റാസ, സീൻ വില്യംസ്.

പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള സിംബാബ്‍വെ ടീം: സിക്കന്ദർ റാസ (ക്യാപ്റ്റൻ), ഫറാസ് അക്രം, ബ്രയാൻ ബെന്നെറ്റ്, റയാൻ ബർൾ, ട്രെവർ ഗ്വാണ്ടു, ക്ലൈവ് മദാൻഡെ, വെസ്ലി മധേവേരെ, ടിനോറ്റെൻഡ മപോസാ, തടിവനശേ മരുമൺ, വെല്ലിങ്ടൺ മസകാഡ്സ, ബ്രെണ്ടൻ മവുത, താഷിംഗ മുസെകിവ, ബ്ലെസിങ്ങ് മുസാറബാനി, ഡിയോൻ മയേഴ്സ്, റിച്ചാർഡ് നഗരവ.

Content Highlights: Zimbabwe Name Three Uncapped Players For Pakistan ODIs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us