സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നത് ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍; പെര്‍ത്തിലെ സാധ്യതകള്‍ ഇങ്ങനെ

നവംബര്‍ 22ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നവംബര്‍ 22ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഇതിനിടെ പെര്‍ത്ത് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിന്റെ ടോപ് ഓര്‍ഡറിനെ കുറിച്ചുള്ള ഏകദേശചിത്രം ലഭിച്ചുകൊണ്ടിരിക്കുകയാണ്.

പെര്‍ത്ത് സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷന്റ ചിത്രങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, യുവതാരം ശുഭ്മന്‍ ഗില്‍ എന്നിവരില്ലാതെയാണ് പെര്‍ത്തില്‍ ഇന്ത്യ ഓസീസിനെതിരെ ഇറങ്ങുന്നതെന്ന് ഉറപ്പിച്ചുകഴിഞ്ഞു. ഭാര്യ റിതികയുടെ രണ്ടാം പ്രസവത്തെ തുടര്‍ന്നാണ് രോഹിത്തിന് ആദ്യ മത്സരം നഷ്ടമായത്. അതേസമയം പരിശീലനത്തിനിടെ കൈവിരലിന് പരിക്കേറ്റതാണ് ഗില്ലിന് തിരിച്ചടിയായത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പരിശീലന സെഷന്റെ ചിത്രങ്ങളാണ് ഇന്ത്യയുടെ ഇലവനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. പരിശീലന സെഷനില്‍ വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ധ്രുവ് ജുറേല്‍ ഗള്ളിയിലാണ് ഫീല്‍ഡ് ചെയ്തത്. ഇതില്‍ നിന്നും ജയ്‌സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ ഓപണിങ്ങിന് ഇറങ്ങുമെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുക.

വണ്‍ഡൗണ്‍ പൊസിഷനില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലായിരിക്കും ക്രീസിലെത്തുക. സര്‍ഫറാസ് ഖാന്‍ ആദ്യ ടെസ്റ്റിനുണ്ടാവില്ലെന്ന സൂചനകള്‍ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. സര്‍ഫറാസിന് പകരം ജുറേലായിരിക്കും പെര്‍ത്തില്‍ ഇറങ്ങുക.

Content Highlights: IND vs AUS: Team India Drops Big Selection Hint In Practice, Slip Cordon Pictures Say It All

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us