'റിഷഭ് പന്ത് മാത്രമല്ല, അയാളുടെ ഇന്നിങ്സ് കൂടിയുണ്ടായിരുന്നു ​ഗാബ ടെസ്റ്റിൽ'; ഓർമിപ്പിച്ച് രാഹുൽ ദ്രാവിഡ്

'എല്ലാവരും റിഷഭ് പന്തിന്റെ 89 റൺസിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. എന്നാൽ പരമ്പരയിലെ അവസാന ടെസ്റ്റ് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് അയാളുടെ 91 റൺസിന്റെ കൂടി ബലത്തിലാണ്.'

dot image

ബോർഡർ-​ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പായി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ​ഗില്ലിനെ പ്രശംസിച്ച് മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. '​ഗിൽ മികച്ച താരമാണ്. കഴിഞ്ഞ ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ​ഗിൽ മികച്ച പ്രകടനം പുറത്തെടുത്തു. എല്ലാവരും റിഷഭ് പന്തിന്റെ ​ഗാബ ടെസ്റ്റിലെ 89 റൺസിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. എന്നാൽ പരമ്പരയിലെ അവസാന ടെസ്റ്റ് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് ശുഭ്മൻ ​ഗിൽ നേടിയ 91 റൺസിന്റെ കൂടി ബലത്തിലാണ്. അഞ്ചാം ദിവസം രാവിലെ ​ഗിൽ നേടിയ 89 റൺസ് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി.' രാഹുൽ ദ്രാവിഡ് ഇഎസ്പിഎൻ ക്രിക്ഇൻഫോയോട് പറഞ്ഞു.

‌'ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ഇന്ത്യ റൺസടിക്കുകയെന്നതാണ് പ്രധാന കാര്യം. മുൻനിരയിലെ നാല് താരങ്ങളെങ്കിലും നന്നായി കളിക്കണം. രണ്ട് പേർക്കെങ്കിലും പരമ്പരയിലെ എല്ലാ മത്സരങ്ങളിലും തിളങ്ങാൻ കഴിയണം. മുൻനിരയിലെ നാല് പേർ നന്നായി കളിച്ചാൽ പിന്നാലെ വരുന്നവർക്ക് മത്സരം തന്നെ നിയന്ത്രിക്കാൻ കഴിയും.' രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.

2025 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0 ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

Content Highlights: Rahul Dravid reacts India's possibilties to reign BGT series

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us