'ധോണിക്ക് പ​കരക്കാരൻ വരാൻ സമയമെടുക്കുമെന്ന് കരുതിയിരുന്നു, എന്നാൽ…'; പ്രതികരണവുമായി ദ്രാവിഡ്

ഇന്ത്യൻ ടീമിൽ എം എസ് ധോണിക്ക് പകരക്കാരൻ ഉണ്ടായോ എന്നതിൽ പ്രതികരണവുമായി ദ്രാവിഡ്

dot image

ഇന്ത്യൻ യുവവിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ പ്രശംസിച്ച് മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടെസ്റ്റ് ക്രിക്കറ്റിനെ റിഷഭ് ഇഷ്ടപ്പെടുന്നു. മഹേന്ദ്ര സിങ് ധോണി വിരമിച്ച ശേഷം അയാൾക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ സമയമെടുക്കുമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കരുതിയത്. റിഷഭ് പന്ത് ധോണിയുടെ പകരക്കാരൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ ചില സമയങ്ങളിൽ റിഷഭ് പന്തിന്റെ പ്രകടനം ഏറെ സുന്ദരമാണ്. രാഹുൽ ദ്രാവിഡ് ഇഎസ്പിഎൻ ക്രിക്ഇൻഫോയോട് പറഞ്ഞു.

റിഷഭ് പന്ത് ​ഗാബയിൽ പുറത്തെടുത്തത് അത്രമേൽ മികച്ച പ്രകടനമായിരുന്നു. വലിയൊരു സ്കോർ പിന്തുടരുമ്പോൾ റിഷഭ് പുറത്താകാതെ 89 റൺസ് നേടി ടീമിനെ വിജയിപ്പിക്കുന്നു. സമർദ്ദങ്ങൾക്കിടയിൽ അത്രമേൽ മികച്ചൊരു പ്രകടനം അത്ഭുതപ്പെടുത്തുന്നതാണ്. റിഷഭ് മികച്ചൊരു താരവുമാണ്. രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.

ബോർഡ‍ർ-​ഗാവസ്കർ ട്രോഫിയിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 1992ന് ശേഷം ഇതാദ്യമായാണ് ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ന് ശേഷം തുടർച്ചയായി നാല് തവണ ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയാണ് വിജയികൾ. അതിൽ രണ്ട് തവണ ഓസ്ട്രേലിയയിലായിരുന്നു ഇന്ത്യൻ വിജയം. ഇത്തവണ ഓസീസ് മണ്ണിൽ വീണ്ടും പരമ്പര നേട്ടമാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.

2025 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0 ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

Content Highlights: Rahul Dravid says Rishabh Pant has not fill in the shoes of Dhoni, but he is a phenomenal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us