മുഹമ്മദ് ഷമി ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ കളിക്കുമെന്ന സൂചന നൽകി ജസ്പ്രീത് ബുംറ. നാളെ ആരംഭിക്കാനിരിക്കുന്ന പെർത്ത് ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് ബുംറ ഇക്കാര്യം തുറന്ന് പറഞ്ഞത്. ഷമി ഫിറ്റ്നസ് തെളിയിക്കുന്ന ഘട്ടത്തിലാണെന്നും ഷമി കളിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ബുംറ പറഞ്ഞു. എന്നാൽ ആദ്യ ടെസ്റ്റിന്റെ അന്തിമ ഇലവന്റെ കാര്യത്തിൽ തീരുമാനമായിട്ടുണ്ടെന്നും ടോസിന് തൊട്ടു മുമ്പ് നിങ്ങൾക്കതറിയാമെന്നും ബുംറ പറഞ്ഞു.
Question - how does it feel to captain India as a medium pace all rounder?
— Mufaddal Vohra (@mufaddal_vohra) November 21, 2024
Jasprit Bumrah - yaar, I can bowl 150kmph, at least you say fast bowler captain (laughs). pic.twitter.com/qr11LbmPwE
ക്യാപ്റ്റനായ നിലയിൽ എന്ത് തോന്നുന്നു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും വേണമെങ്കിൽ നിങ്ങൾക്ക് ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ക്യാപ്റ്റൻ എന്ന് എന്നെ വിളിക്കാമെന്നും ബുംറ പ്രതികരിച്ചു. 'ക്യാപ്റ്റനെന്ന നിലയിൽ എനിക്കും രോഹിത്തിനും വ്യത്യസ്ത ശൈലിയുണ്ട്, താരമെന്ന നിലയിലും ഈ മാറ്റമുണ്ടാകും, ആദ്യ ടെസ്റ്റിൽ വിജയിച്ച് ടീമിന്റെ ആത്‌മവിശ്വാസം വീണ്ടെടുക്കുക മാത്രമാണ് ഇപ്പോൾ ലക്ഷ്യമെന്നും' ബുംറ പറഞ്ഞു.
രോഹിതിന് പകരം വൈസ് ക്യാപ്റ്റൻ ബുംറയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുക. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രോഹിത് ശർമ ഇന്ത്യൻ ടീമിൽ നിന്ന് അവധിയെടുത്തിരുന്നു. കഴിഞ്ഞയാഴ്ച രോഹിതിനും ഭാര്യ റിതികയ്ക്കും ആൺകുഞ്ഞ് പിറക്കുകയും ചെയ്തു.
ഇതാദ്യമല്ല രോഹിതിന്റെ അഭാവത്തിൽ ബുംറ ടീമിനെ നയിക്കുന്നത്. 2021ലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിതിന് പകരം ബുംറയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ . അന്ന് പക്ഷേ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
Content Highlights: IND vs AUS; Jasprit Bumrah hint at Mohammed Shami return in BGT