ബോർഡർ-​ഗാവസ്കർ ട്രോഫി; ചരിത്രത്തിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാർ ഇവർ

22 മത്സരങ്ങൾ ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ കളിച്ചിട്ടുള്ള രവിചന്ദ്രൻ അശ്വിൻ 114 വിക്കറ്റുകൾ സ്വന്തമാക്കി

dot image

ബോർഡർ-​ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ പെർത്തിൽ തുടക്കമാകുകയാണ്. 1996ലാണ് ഇന്ത്യയും ഓസ്ട്രേലിയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി എന്ന് നാമകരണം ചെയ്തത്. ആ വർഷം ഒരു ടെസ്റ്റിന്റെ പരമ്പരയാണ് നടന്നത്. ഡൽഹി വേദിയായ മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചു. ബോർഡർ-​ഗാവസ്കർ ടെസ്റ്റ് പരമ്പരയുടെ ചരിത്രത്തിൽ വിക്കറ്റ് വേട്ടക്കാരായ ഇന്ത്യൻ താരങ്ങളുടെ പട്ടിക നോക്കിയാൽ അതിൽ ഒന്നാമൻ രവിചന്ദ്രൻ അശ്വിനാണ്.

22 മത്സരങ്ങൾ ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ കളിച്ചിട്ടുള്ള രവിചന്ദ്രൻ അശ്വിൻ 114 വിക്കറ്റുകൾ സ്വന്തമാക്കി. ഇന്ത്യൻ ലെ​ഗ്സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയാണ് തൊട്ടുപിന്നിൽ. 20 മത്സരങ്ങൾ കളിച്ച കുംബ്ലെ 111 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഓഫ്സ്പിന്നർ ഹർഭജൻ സിങ് ആണ് പട്ടികയിൽ മൂന്നാമൻ. 18 മത്സരങ്ങളിൽ നിന്ന് 95 വിക്കറ്റുകളാണ് ഹർഭജന്റെ സമ്പാദ്യം. രവീന്ദ്ര ജഡേജ 17 മത്സരങ്ങളിൽ നിന്ന് 89 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 20 മത്സരങ്ങളിൽ നിന്ന് 79 വിക്കറ്റ് നേടിയ കപിൽ ദേവ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരകളിൽ വിക്കറ്റ് നേട്ടത്തിൽ അഞ്ചാമനാണ്.

വീണ്ടുമൊരിക്കൽ കൂടി ബോർഡർ-​ഗാവസ്കർ ട്രോഫി പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യയ്ക്ക് വിജയം നേടേണ്ടത് ഏറെ നിർണായകമാണ്. 2025 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് ജയിച്ചെ മതിയാകൂ. പരമ്പര 4-0 ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ.

Content Highlights: India Bowlers With Most Wickets In BGT

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us