ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ പരിശീലകന്‍ ഗൗതം ഗംഭീറിനെ പിന്തുണച്ച് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. പരമ്പരയ്ക്ക് മുന്‍പ് വാര്‍ത്താസമ്മേളനങ്ങളില്‍ ഗംഭീര്‍ നടത്തിയ പല പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ആരാധകര്‍ക്കിടയിലും മറ്റും വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ ഗംഭീറിന്റെ അഗ്രസീവ് മനോഭാവത്തെയും ഉറച്ച നിലപാടുകളെയും അഭിനന്ദിക്കുകയാണ് ക്ലാര്‍ക്ക്.
ഉയര്‍ന്ന തലത്തിലുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ വ്യക്തിബന്ധങ്ങളെക്കാള്‍ കളിക്കാര്‍ തങ്ങളുടെ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കളിക്കളത്തിനുള്ളില്‍ ഗംഭീറിൻ്റെ പോലെ അക്രമാത്മക സമീപനമാണ് വേണ്ടതെന്നും ക്ലാർക്ക് പറഞ്ഞു. കഴിഞ്ഞ രണ്ട് പരമ്പരകളിലെയും ഇന്ത്യയുടെ വിജയത്തിന് ഈ മനോഭാവമാണ് ഇന്ത്യയ്ക്ക് നിർണായകമായത്. ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയയും സമാനമായ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
📸📸
— BCCI (@BCCI) November 19, 2024
Getting Perth Ready 🙌#TeamIndia | #AUSvIND pic.twitter.com/E52CHm1Akv
'മൈതാനത്തില്‍ സുഹൃത്തുക്കളില്ല. ഫീല്‍ഡിന് പുറത്ത് കുഴപ്പമില്ല. പക്ഷേ ഫീല്‍ഡില്‍ നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ഒരേ ഐപിഎല്‍ ടീമിലല്ല നിങ്ങള്‍ കളിക്കുന്നത്', ക്ലാര്‍ക്ക് പറഞ്ഞു.
'ഓസ്ട്രേലിയയും ഇതേ മനോഭാവം പുലർത്തുമെന്ന് ഞാന്‍ കരുതുന്നു. കളത്തില്‍ അഗ്രസീവ് മനോഭാവമാണ് വേണ്ടത്, സ്ലെഡ്ജിങ്ങല്ല. പക്ഷേ അതാണ് നിങ്ങള്‍ ചെയ്യുന്നത്. ഈ മനോഭാവം ബോർഡർ ഗവാസ്കർ പരമ്പരയെ മികച്ചതാക്കാന്‍ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു. ഒപ്പം ഇരുടീമുകളും വിജയിക്കുന്നതിന് വേണ്ടി ഒരുപോലെ പോരാടുന്നത് നിങ്ങള്‍ക്ക് കാണാം', ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
Content Highlights: No friends on the field: Michael Clarke defends Gautam Gambhir's aggression