മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിൻറെ വഴിയെ മകൻ ആര്യ വീറും. കൂച്ച് ബിഹർ ട്രോഫി അണ്ടർ–19 ക്രിക്കറ്റിൽ താരം ഇരട്ട സെഞ്ച്വറി നേടി. മേഘാലയയ്ക്കെതിരെ ഡൽഹിക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ആര്യവീർ രണ്ടാംദിനം കളി നിർത്തുമ്പോൾ 229 പന്തിൽ പുറത്താകാതെ 200 റൺസ് നേടിയിട്ടുണ്ട്. 34 ഫോറുകളും 2 സിക്സുകളും അടങ്ങുന്നതായിരുന്നു ആര്യവീറിന്റെ ഇരട്ട സെഞ്ച്വറി.
ആര്യവീറിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത അർണവ് ബുഗ സെഞ്ച്വറിയും നേടി. 114 റൺസാണ് അർണവ് ബുഗ നേടിയത്. ആര്യവീറും 98 റൺസ് നേടിയ ധന്യ നക്രയുമാണ് നിലവിൽ ക്രീസിൽ. മൂന്നാം ദിവസം കളി പുനരാരംഭിക്കുമ്പോൾ 2ന് 468 എന്ന നിലയിലാണ് ഡൽഹി. മേഘാലയയുടെ ഒന്നാം ഇന്നിങ്സ് സ്കോര്‍ 260 റണ്‍സില്‍ അവസാനിച്ചിരുന്നു.
ഡൽഹിക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ ഈ വർഷമാണ് ആര്യവീർ അരങ്ങേറ്റ മത്സരം കളിച്ചത്. മകൻ ഐപിഎല്‍ സെലക്ഷന് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയതായി സേവാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു.
Content Highlights: irender Sehwag's Son Aaryavir Double century In Cooch Behar Trophy