ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ പതറുന്നു. 16 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. മിച്ചൽ സ്റ്റാർക്കും ഹാസിൽവുഡും പാറ്റ് കമ്മിൻസും പേസ് ആക്രമണത്തോടെ ഇന്ത്യയെ വരിഞ്ഞുമുറുക്കിയപ്പോൾ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നിർണ്ണായകമായ രണ്ട് വിക്കറ്റുകളും നഷ്ടമായി.
എട്ട് പന്തിൽ നിന്ന് ഒരു റൺസ് പോലും കണ്ടെത്താനാവാതെ ജയ്‌സ്വാളും 23 പന്തിൽ റൺസ് കണ്ടെത്താനാവാതെ മലയാളി താരം ദേവ്ദത്ത് പടിക്കലുമാണ് ആദ്യം പുറത്തായത്. വിരാട് കോഹ്ലി 12 പന്തിൽ 5 റൺസുമായി ഹേസൽവുഡിന്റെ പന്തിൽ പുറത്തായി. തുടക്കത്തിൽ സ്റ്റാർക്ക് രണ്ടും ഹാസിൽ വുഡ് മൂന്നും കമ്മിൻസ് ഒന്നും വീതം മെയ്ഡൻ ഓവറുകളുമെറിഞ്ഞു.
After 13 overs only KL Rahul scored from the bat. 🔥#INDvsAUS #KLRahul jaiswal Starc Sundar Gambhir pic.twitter.com/6oK1ERcpOi
— Mohd_Reyazul (@MDReyazulRahma1) November 22, 2024
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പേസ് ബൗളിങ്ങിനെ അതിരറ്റ് തുണയ്ക്കുന്ന പെർത്ത് ഓപറ്റസ് സ്റ്റേഡിയത്തിലെ പിച്ചിലാണ് മത്സരം.
ഇന്ത്യയെ ജസ്പ്രീത് ബുംറയും ഓസ്‌ട്രേലിയയെ പാറ്റ് കമിന്‍സുമാണ് നയിക്കുന്നത്. സ്വന്തം നാട്ടില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കലാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം 2014-15നുശേഷം ട്രോഫി തിരിച്ചുപിടിക്കലാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. തുടര്‍ച്ചയായ അഞ്ചാംവട്ടം കിരീടം നിലനിര്‍ത്താനാണ് ഇന്ത്യയിറങ്ങുന്നത്.
Content Highlights: Australia vs India Border Gavaskar trophy test