'ബെറ്റ് വെക്കാം, ഇതിലും നന്നായി പുജാരയും രഹാനെയും കളിക്കും!'; ഡക്കിനു മടങ്ങിയ പടിക്കലിനെതിരെ ട്രോൾ മഴ

മൂന്നാം നമ്പറിലിറങ്ങി 23 പന്ത് നേരിട്ട മലയാളി താരം റണ്‍സൊന്നുമെടുക്കാനാകാതെയാണ് പുറത്തായത്.

dot image

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ നിരാശ സമ്മാനിച്ചാണ് പുറത്തായത്. പെര്‍ത്ത് ടെസ്റ്റില്‍ യുവഓപണര്‍ യശസ്വി ജയ്സ്വാള്‍ എട്ട് പന്ത് നേരിട്ട് ഡക്കിന് മടങ്ങിയതിന് പിന്നാലെ മൂന്നാം നമ്പറിലിറങ്ങിയ ദേവ്ദത്തും ഫ്ളോപ്പാവുകയായിരുന്നു. 23 പന്ത് നേരിട്ട ഇടംകൈയ്യന്‍ ബാറ്റര്‍ റണ്‍സൊന്നുമെടുക്കാനാകാതെയാണ് കൂടാരം കയറിയത്. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് ദേവ്ദത്ത് പുറത്താവുന്നത്.

ഇതോടെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ദേവ്ദത്തിന്റെ പ്രകടനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വാലറ്റക്കാരേക്കാള്‍ മോശം പ്രകടനമാണ് ദേവ്ദത്ത് മൂന്നാം നമ്പറിലിറങ്ങി കാഴ്ചവെച്ചതെന്നാണ് ചിലര്‍ കുറ്റപ്പെടുത്തുന്നത്. ഒരാള്‍ക്ക് എങ്ങനെയാണ് ഇത്രയും മോശമായി കളിക്കാന്‍ കഴിയുക? സ്‌കോര്‍ ചെയ്യണമെന്നോ ക്രീസില്‍ പിടിച്ചുനില്‍ക്കണമെന്നോ ഒരു തരിപോലും ഉദ്ദേശമില്ലെന്നും ആരാധകരില്‍ ചിലര്‍ കുറ്റപ്പെടുത്തി.

'കര്‍ണാടക പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം കാഴ്ചവെച്ച പടിക്കലിനെയാണ് ഓസീസ് പരമ്പരയില്‍ വണ്‍ഡൗണ്‍ കളിക്കാന്‍ തിരഞ്ഞെടുത്തത്. രഹാനെയും പുജാരയും പ്രായമുള്ള താരങ്ങളാണെങ്കില്‍ പോലും അവര്‍ ഒരു റണ്ണെങ്കിലും എടുത്തേ മടങ്ങുകയുള്ളൂവെന്ന് ഞാന്‍ ഉറപ്പുപറയുന്നു', എന്നാണ് ഒരു പോസ്റ്റ്.

ദേവ്ദത്ത് പടിക്കലിന്റെ മോശം പ്രകടനത്തെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെയും ആരാധകര്‍ കുറ്റപ്പെടുത്തുന്നുണ്ട്. 'ഗൗതം ഗംഭീറിനെയാണ് ദേവ്ദത്ത് മാതൃകയാക്കിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്', ചിലര്‍ കുറ്റപ്പെടുത്തി.

യുവതാരം ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റതോടെയാണ് മൂന്നാം നമ്പറില്‍ ദേവ്ദത്തിന് വിളി ലഭിച്ചത്. ഇന്ത്യ എ ടീമിനൊപ്പം ഓസ്ട്രേലിയയില്‍ മികവ് കാട്ടാന്‍ ദേവ്ദത്തിനായിരുന്നു. ഇതാണ് താരത്തിന് ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുക്കിയത്. എന്നാല്‍ ലഭിച്ച അവസരം മുതലെടുക്കാനാവാതെ വിക്കറ്റ് കളഞ്ഞുകുളിച്ചിരിക്കുകയായിരുന്നു ദേവ്ദത്ത്.

Content Highlights: Idol is Gambhir, what were you expecting?' Fans slam Devdutt Padikkal for 23-ball duck

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us