സച്ചിനെയും ഗാവസ്‌കറിനെയും പോലെയുള്ളവരെ പോലും ഇന്ത്യൻ ക്രിക്കറ്റിന് വേണ്ട, പിന്നെയല്ലേ പൂജാര: കപിൽ ദേവ്

മുൻ നിര ബാറ്റർമാരെല്ലാം പൂർണ്ണമായും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാരയെ ടീമിലിറക്കാത്തതിലുള്ള വിമർശനം ശക്തമാവുകയാണ്

dot image

ബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് പെർത്തിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വലിയ തകർച്ചയിലൂടെയാണ് കടന്നു പോകുന്നത്. 50 ഓവർ പിന്നിടുമ്പോൾ 130 ന് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ. ജയ്‌സ്വാൾ, ദേവ്ദത്ത് പടിക്കൽ , വിരാട് കോഹ്‌ലി, കെ എൽ രാഹുൽ, ധ്രുവ് ജുറെൽ, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ, റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

മുൻ നിര ബാറ്റർമാരെല്ലാം പൂർണ്ണമായും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാരയെ ടീമിലിറക്കാത്തതിലുള്ള വിമർശനം ശക്തമാവുകയാണ്. പൂജാരയെ പരിഗണിക്കാത്തതിൽ നേരത്തെ തന്നെ പല മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. ഓസീസ് പേസർമാരായ മിച്ചൽ സ്റ്റാർക്കും ഹാസിൽവുഡും പൂജാര ഇന്ത്യൻ നിരയിലില്ലാത്തത് ആശ്വാസം നൽകുന്നു എന്ന രീതിയിൽ സംസാരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പൂജാരയെ തഴഞ്ഞതിൽ കപിൽ ദേവ് നടത്തിയ പ്രതികരണമാണ് ചർച്ചയാകുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ സച്ചിൻ ടെണ്ടുൽക്കറിനെയോ സുനിൽ ഗവാസ്‌കറിനെയോ പോലെയുള്ള താരങ്ങളെ പോലും ആവശ്യമില്ല, പിന്നെയല്ലേ പൂജാര എന്നായിരുന്നു കപിലിന്റെ പ്രതികരണം. തത്കാലം നമുക്ക് ടീമിലില്ലാത്തവരെ കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും ടീമിലുള്ള താരങ്ങളുടെ പ്രകടനം നോക്കി വിലയിരുത്താമെന്നും കപിൽ പറഞ്ഞു. ഓസ്‌ട്രേലിയയിൽ 11 മത്സരങ്ങളിൽ നിന്ന് 47.28 ശരാശരിയിൽ 993 റൺസ് നേടിയ ചേതേശ്വർ പൂജാര കഴിഞ്ഞ രണ്ട് പര്യടനങ്ങളിൽ ഇന്ത്യയെ പരമ്പര വിജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമായിരുന്നു.

Content Highlights: Kapil Dev on Pujara’s absence from BGT 2024-25

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us