ടെസ്റ്റിനിടെ ഒരു IPL 'പുട്ടുകച്ചവടം', പന്തിനോട് ലേലവിശേഷം ചോദിച്ച് ലിയോൺ; ചിരിപടര്‍ത്തി വീഡിയോ, വൈറല്‍

ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു.

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ ഇന്ത്യയുടെ ബാറ്റിങ് തകർച്ചയ്ക്കിടയിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തും ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണും തമ്മിലുള്ള സംഭാഷണം വൈറലാവുകയാണ്. പെര്‍ത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ്ങിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്. ഇരുതാരങ്ങളും വരാനിരിക്കുന്ന ഐപിഎല്‍ താരലേലത്തെ കുറിച്ചാണ് കളിക്കളത്തില്‍ സംസാരിക്കുന്നത്.

ഐപിഎല്‍ താരലേലത്തില്‍ നമ്മള്‍ ഏത് ടീമിലേക്കാണ് പോകുന്നതെന്ന് അറിയാമോ എന്നാണ് റിഷഭ് പന്തിനോട് ലിയോണ്‍ ചോദിക്കുന്നത്. ഇതുകേട്ട പന്ത് ചിരിച്ചുകൊണ്ട് ഒരു ഐഡിയയുമില്ലെന്ന് മറുപടി പറയുകയും ചെയ്യുന്നുണ്ട്. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

പരമ്പരയ്ക്കിടെ നവംബര്‍ 24, 25 തീയതികളിലാണ് ഐപിഎല്‍ 2025 മെഗാലേലം നടക്കുന്നത്. മെഗാലേലത്തിന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ട റിഷഭ് പന്ത് ലേലത്തില്‍ ഏത് ടീമിലെത്തുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായ പന്തിനെ ആര്‍ടിഎമ്മിലൂടെ സ്വന്തമാക്കാനും ക്യാപിറ്റല്‍സ് തയ്യാറല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ചാമനായി ക്രീസിലെത്തിയ പന്ത് 78 പന്തില്‍ 37 റണ്‍സെടുത്തിരുന്നു. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്. പെര്‍ത്ത് ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായിരുന്നു. 59 പന്തില്‍ 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി നാല് വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക്, കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

Content Highlights: Rishabh Pant, Nathan Lyon discuss IPL auction in middle of India vs Australia 1st test, Video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us