ഓസീസ് പേസര്‍മാരുടെ ബൗണ്‍സറുകളെ രാജ്യത്തിനായി വെടിയുണ്ടകളെ പോലെ നേരിടുക; ഗംഭീറിന്റെ ഉപദേശം പങ്കുവെച്ച് നിതീഷ്

മത്സരത്തിൽ 59 പന്തുകൾ നേരിട്ട നിതീഷ് കുമാർ റെഡ്ഡി ആറു ഫോറും ഒരു സിക്സും സഹിതം 41 റൺസോടെയാണ് ടോപ് സ്കോററായത്.

dot image

ബോര്‍ഡര്‍ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് പെർത്തിൽ പുരോഗമിക്കുകയാണ്. ഓസീസിന്റെ പേസ് ആക്രമണത്തിന് അതേ നാണയത്തിൽ മറുപടി പറയുകയാണ് ഇന്ത്യ. ഓസീസ് ബൗളർമാർ തകർത്തെറിഞ്ഞ മത്സരത്തിൽ ഇന്ത്യൻ നിരയിൽ ടോപ് സ്കോററായത് ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയാണ്. ഇതിന് മുമ്പ് ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ടി 20 മത്സരം മാത്രം കളിച്ചിട്ടുള്ള നിതീഷ് നിർണ്ണായക സമയത്ത് അവസരത്തിനൊത്തുയർന്നു. ഇപ്പോഴിതാ മത്സരത്തിന് മുമ്പ് പരിശീലകൻ ഗൗതം ഗംഭീർ തനിക്ക് നൽകിയ ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ് നിതീഷ്.

ഓസീസ് ബൗളർമാരുടെ ബൗൺസറുകളെ, നമ്മുടെ രാജ്യത്തിനായി വെടിയുണ്ടകളെന്ന പോലെ നേരിടണമെന്നാണ് പരിശീലകൻ ഗംഭീർ അരങ്ങേറ്റത്തിന് മുമ്പ് നൽകിയ ഉപദേശമെന്നായിരുന്നു നിതീഷിൻറെ പ്രതികരണം. 'ആ നിർദ്ദേശം എന്നെ ഒരുപാട് സഹായിച്ചു എന്നതാണ് വാസ്തവം. ആ വാക്കുകൾ എനിക്ക് ഉത്തേജനമായി. ഇക്കാര്യം എന്റെ മനസ്സിൽ എപ്പോഴുമുണ്ടായിരുന്നു. പെർത്തിലെ പിച്ച് ബൗണ്‍സുള്ളതാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടതോടെ അവയെല്ലാം വെടിയുണ്ടകൾ നേരിടുന്നപോലെ രാജ്യത്തിനായി നേരിടേണ്ടതാണെന്ന ബോധ്യം വന്നു’ നിതീഷ് പറഞ്ഞു.

മത്സരത്തിൽ 59 പന്തുകൾ നേരിട്ട നിതീഷ് കുമാർ റെഡ്ഡി ആറു ഫോറും ഒരു സിക്സും സഹിതം 41 റൺസോടെയാണ് ടോപ് സ്കോററായത്. ഓസീസ് സ്പിന്നർ നതാന്‍ ലിയോണ്‍നെ സമർത്ഥമായി നേരിട്ട നിതീഷ് , താരത്തിനെതിരെ നാല് ബൗണ്ടറികളും നേടി. പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ പരമാവധി റൺസ് കണ്ടെത്തുന്നതിനാണ് സ്പിന്നറായ ലിയോണിനെതിരെ കടന്നാക്രമണം നടത്തിയതെന്ന് നിതീഷ് മത്സര ശേഷം വെളിപ്പെടുത്തുകയും ചെയ്തു.

Content Highlights: face bouncers bullets; Nitish reveals Gambhirs message

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us