അൺസ്റ്റോപ്പബിൾ തിലക്!; ദക്ഷിണാഫ്രിക്കയ്ക്കെതിരെ കണ്ടത് സാംപിൾ; വീണ്ടും വെടിക്കെട്ട്, ഹാട്രിക് സെഞ്ച്വറി

ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്‍റെ വെടിക്കെട്ട് സെഞ്ച്വറി

dot image

ദക്ഷിണാഫ്രിക്കക്കെതിരെ നിർത്തിയിടത്ത് നിന്നും തുടങ്ങി തിലക് വർമ. ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികൾ നേടി റെക്കോര്‍ഡിട്ട തിലക് വര്‍മയ്ക്ക് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ വീണ്ടും സെഞ്ച്വറി. ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്‍റെ വെടിക്കെട്ട് സെഞ്ച്വറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി 20 യിൽ 56 പന്തിൽ 107 റൺസെടുത്ത താരം നാലാം ടി 20 യിൽ 47 പന്തിൽ 120 റൺസെടുത്തു.

ഇതോടെ ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും ഇതോടെ തിലക് സ്വന്തമാക്കി. ഇതിന് പുറമെ മുഷ്താഖ് അലി ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും തിലക് സ്വന്തം പേരിലാക്കി. 147 റണ്‍സെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് തിലക് 151 റണ്‍സെടുത്ത് മറികടന്നത്.

ഹൈദരാബാദ് ക്യാപ്റ്റൻ കൂടിയായ തിലക് 67 പന്തില്‍ 151 റണ്‍സടിച്ചു. 14 ഫോറും 10 സിക്സും അടങ്ങുന്നതാണ് തിലകിന്‍റെ ഇന്നിങ്‌സ്. മൂന്നാം നമ്പറിൽ തന്നെയായിരുന്നു താരം ഇറങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ തിലക് വര്‍മ ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ ഹൈദരാബാദ് സ്കോര്‍ 20 ഓവറില്‍ 248ല്‍ എത്തിയിരുന്നു. നേരത്തെ ടോസ് നേടിയ മേഘാലയ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു.

Content Highlights: First player to score a hat-trick century; Tilak Verma started from where he left off against South Africa

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us