ഓസ്ട്രേലിയയ്ക്കെതിരായ പെർത്ത് ടെസ്റ്റിന്റെ ആദ്യ ദിനം നിർണായകമായ ബൗളിങ് പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റനും പേസറുമായ ജസ്പ്രീത് ബുംറ കാഴ്ച വെച്ചത്. സ്റ്റീവ് സ്മിത്തിനെ ഗോൾഡൻ ഡക്കാക്കിയതടക്കം നിര്‍ണായകമായ നാല് വിക്കറ്റുകളാണ് പെർത്തിലെ ഒന്നാം ദിനം തന്നെ ബുംറ പിഴുതത്. ഓപണർ നഥാൻ മക്സ്വീനിയെ വിക്കറ്റിന് മുന്നിൽ കുരുക്കി ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട ക്യാപ്റ്റന് മുന്നിൽ പിന്നീട് ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിന്‍സ് എന്നിവരും മടങ്ങി. രണ്ടാം ദിനം ഒരു വിക്കറ്റ് കൂടി നേട്ടം അഞ്ചാക്കി മാറ്റുകയും ചെയ്തു.
🔥🔥
— BCCI (@BCCI) November 22, 2024
Boom boom Bumrah!
Back to back wickets for the Skipper 🫡🫡
Usman Khawaja and Steve Smith depart!
Live - https://t.co/gTqS3UPruo…… #AUSvIND pic.twitter.com/Y1qtGQlCWB
മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ ഏഴാം ഓവറിലായിരുന്നു സ്മിത്തിനെ ബുംറ സ്റ്റംപിന് മുൻപിൽ കുടുക്കിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ സ്മിത്തിനെ ഞെട്ടിക്കാൻ ബുംറയ്ക്ക് സാധിച്ചു. ഇതോടെ ഒരു വ്യത്യസ്തമായ നേട്ടവും ബുംറ സ്വന്തമാക്കി. ഓസ്‌ട്രേലിയയിൽ സ്മിത്തിനെ ഗോൾഡൻ ഡക്കിന് പുറത്താക്കിയ ചരിത്രത്തിലെ ഒരേയൊരു ബൗളറായി മാറിയിരിക്കുകയാണ് ബുംറ.
ഇതുവരെ തന്റെ കരിയറിൽ 196 ഇന്നിംഗ്സുകളിൽ 11 തവണയാണ് സ്മിത്ത് പൂജ്യനായി മടങ്ങിയിട്ടുള്ളത്. ഇത് രണ്ടാം തവണ മാത്രമാണ് സ്മിത്ത് തന്റെ കരിയറിൽ ഗോൾഡൻ ഡക്കായി മടങ്ങുന്നത്. ഇതിന് മുൻപ് 2014ൽ ആയിരുന്നു സ്മിത്ത് ഗോൾഡൻ ഡക്കായി മടങ്ങിയത്. അന്ന് ഡേയ്ൽ സ്റ്റെയിനാണ് സ്മിത്തിനെ സൗത്താഫ്രിക്കയിൽ വെച്ച് സ്റ്റംപിന് മുൻപിൽ കുടുക്കിയത്.
Content Highlights: Jasprit Bumrah matches Dale Steyn in rare record after dismissing Steve Smith