അവനാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളർ; ബുംറയുടെ പന്തുകൾക്ക് സാക്ഷ്യപത്രവുമായി വസീം അക്രം

'ക്യാപ്റ്റൻ എന്ന ഭാരമില്ലാതെ അയാൾ പന്തെറിയുന്നു, ഏത് താരത്തിന് ഏത് രീതിയിലുള്ള പന്തെറിയണമെന്ന് അയാൾക്ക് നന്നായി അറിയാം'

dot image

ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ തീപ്പൊരി ബൗളിങ്ങിൽ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുകയാണ്. ആദ്യ ഇന്നിങ്സിൽ വെറും 150 റൺസിന് പുറത്തായ ഇന്ത്യ, പക്ഷേ ബുംറയുടെ മാസ്മരിക ബൗളിങ്ങിൽ ഓസ്‌ട്രേലിയയെ 104 റൺസിലൊതുക്കി. 18 ഓവറുകൾ എറിഞ്ഞ് 30 റൺസ് വിട്ടുകൊടുത്ത് ബുംറ അഞ്ച് വിക്കറ്റുകൾ നേടി. വെറും 1.67 ശരാശരി എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. വിദേശ പിച്ചുകളിലെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ബുംറ മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ കപിൽ ദേവിന്റെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു.

മികച്ച പ്രകടനവുമായി ബുംറ തന്നെ മുന്നിൽ നിന്നപ്പോൾ പല മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ദ്ധരും താരത്തിന് മേൽ വാഴ്ത്തുപാട്ടുകളുമായി രംഗത്തെത്തി. ലോകത്തിൽ ഏറ്റവും മികച്ച ബൗളർ എന്നായിരുന്നു പാകിസ്താൻ ക്രിക്കറ്റിലെ ഇതിഹാസ ബൗളറായ വസീം അക്രത്തിന്റെ ബുംമ്രയെക്കുറിച്ചുള്ള പരാമർശം. മത്സരത്തിന്റെ കമന്ററി ബോക്സിൽ നിന്നും നടത്തിയ പ്രസ്താവനയിൽ ബുംറയുടെ ബൗളിങ് രീതിയെ കുറിച്ചും അക്രം വാചാലനായി.

പേസും സ്വിങ്ങും സമന്വയിപ്പിച്ച മികച്ച ഒരു ഉല്പന്നമെന്നായിരുന്നു ബുംറയുടെ പന്തുകളെ അക്രം വിലയിരുത്തിയത്. 'അയാൾ എല്ലാ ഫോർമാറ്റുകളിലെയും ലോകത്തിൽ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച താരമാണ്, ക്യാപ്റ്റൻ എന്ന ഭാരമില്ലാതെ അയാൾ പന്തെറിയുന്നു, ഏത് താരത്തിന് ഏത് രീതിയിലുള്ള പന്തെറിയണമെന്ന് അയാൾക്ക് നന്നായി അറിയാം,' അക്രം കൂട്ടിച്ചേർത്തു.

അതേ സമയം 46 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഓപ്പണർമാരായ യശ്വസി ജയ്‌സ്വാൾ 42 റൺസെടുത്തും കെ എൽ രാഹുൽ 34 റൺസെടുത്തും ക്രീസിലുണ്ട്. രണ്ടാം ദിനത്തിൽ ചായയ്ക്ക് പിരിയുമ്പോൾ 26 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 84 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

Content Highlights: World's best bowler'Wasim Akram on bumra in commentary box  

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us