'കിംഗ് ഈസ് ബാക്ക്!'; കോഹ്‌ലിക്ക് സെഞ്ച്വറി, ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം

ടെസ്റ്റ്‌ കരിയറിലെ 30-ാം സെഞ്ച്വറിയാണ് വിരാട്‌ കോഹ്‌ലി സ്വന്തമാക്കിയത്

dot image

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ വിരാട്‌ കോഹ്‌ലിക്ക് സെഞ്ച്വറി. 143 ബോളിൽ പുറത്താകാതെ 100 റൺസാണ്‌ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഇന്നിങ്‌സിൽ കോഹ്‌ലി അടിച്ചെടുത്തത്. കോഹ്‌ലി സെഞ്ച്വറിയടിച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിങ്‌സ്‌ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്‌സിൽ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 487 റൺസാണ്‌ ഇന്ത്യ സ്‌കോർ ചെയ്തത്‌. ഈ സ്‌കോറിന്റെ ബലത്തിൽ ഇന്ത്യയ്‌ക്ക്‌ 533 റൺസിന്റെ ലീഡാണുള്ളത്‌.

ടെസ്റ്റ്‌ കരിയറിലെ 30-ാം സെഞ്ച്വറിയാണ് വിരാട്‌ കോഹ്‌ലി സ്വന്തമാക്കിയത്. മൂന്ന്‌ ഫോർമാറ്റുകളിൽ നിന്ന് 81-ാം സെഞ്ച്വറിയും. ഒരു വർഷത്തിന്‌ ശേഷമാണ്‌ കോഹ്‌ലി ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത്‌. പെർത്തിലെ തുടർച്ചയായ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് കോഹ്ലിയുടേത്. ഓസീസിനെതിരെ കോഹ്ലി നേടുന്ന പത്താം സെഞ്ച്വറിയും. അഞ്ച് വർഷത്തിന് ശേഷമാണ് കോഹ്ലി രാജ്യത്തിന് പുറത്ത് ഒരു ടെസ്റ്റ് സെഞ്ച്വറി നേടുന്നത്.

27 പന്തില്‍ 38 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും കോഹ്‌ലിക്കൊപ്പം പുറത്താകാതെ നിന്നു. കോഹ്‌ലിക്ക്‌ പുറമേ ഓപ്പണർമാരായ യശ്വസി ജയ്‌സ്വാൾ (161), കെ എൽ രാഹുൽ (77) എന്നിവരുടെ പ്രകടമാണ്‌ ഇന്ത്യയെ മികച്ച ലീഡിലെത്തിച്ചത്‌. വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രിസീലിറങ്ങിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ഇന്ന് ബാറ്റ് ചെയ്തത്. കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, ധ്രുവ് ജുറെല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

ആദ്യ സെഷനില്‍ 77 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ (25) നഷ്ടമായിരുന്നു. ഹെയ്‌സല്‍വുഡാണ് പടിക്കലിനെ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചത്. വിരാട് കോഹ് ലിയും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തിയതിന് പിന്നാലെ 161 റണ്‍സെടുത്ത ജയ്‌സ്വാളിനെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി.

പിന്നീട് ഇന്ത്യക്ക് എട്ട് റണ്‍സ് കൂടി എടുക്കുന്നതിനിടെ റിഷഭ് പന്തിന്റെയും ധ്രുവ് ജുറെലിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. നാലു പന്തില്‍ ഒരു റണ്ണെടുത്ത ഋഷഭ് പന്തിനെ ലിയോണിന്റെ പന്തില്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്തപ്പോള്‍ ആറ് പന്തില്‍ ഒരു റണ്ണെടുത്ത ജുറെലിനെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 313-2ല്‍ നിന്ന് 321-5ലേക്ക് ഇന്ത്യ വീണെങ്കിലും കോഹ്ലിയ്ക്ക് വാഷിങ്ടണ്‍ സുന്ദറും നിതീഷ് കുമാര്‍ റെഡ്ഡിയും മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യൻ സ്‌കോര്‍ അതിവേഗം മുന്നേറി. നേരത്തെ ആദ്യ സെഷനില്‍ 201 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനൊടുവില്‍ കെ എല്‍ രാഹുലിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

Content Highlights: Virat Kohli hits second consecutive Test hundred in Perth, gets there off 143 balls

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us