ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച് യശസ്വി ജയ്‌സ്വാള്‍. പെര്‍ത്ത് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് ഇന്ത്യന്‍ ഓപണര്‍ സെഞ്ച്വറിയടിച്ചത്. ജയ്‌സ്വാളിന്റെ സെഞ്ച്വറിക്കരുത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലീഡ് 250 കടത്തിയിരിക്കുകയാണ് ഇന്ത്യ.
205 പന്തില്‍ നിന്നാണ് ജയ്‌സ്വാള്‍ സെഞ്ച്വറി കണ്ടെത്തിയത്. 62-ാം ഓവറില്‍ ജോഷ് ഹേസല്‍വുഡിനെ സിക്‌സറടിച്ചാണ് ജയ്‌സ്വാള്‍ മൂന്നക്കം തികച്ചത്. ഓസീസ് മണ്ണില്‍ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ് ജയ്സ്വാള്‍ അടിച്ചെടുത്തത്. 22കാരനായ യുവതാരം തന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണ് ജയ്‌സ്വാള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്വന്തമാക്കിയത്.
𝗠𝗮𝗶𝗱𝗲𝗻 𝗧𝗲𝘀𝘁 𝗰𝗲𝗻𝘁𝘂𝗿𝘆 𝗶𝗻 𝗔𝘂𝘀𝘁𝗿𝗮𝗹𝗶𝗮 🔥
— BCCI (@BCCI) November 24, 2024
A very special moment early on Sunday morning in the Perth Test as the immensely talented @ybj_19 brings up his maiden Test 100 on Australian soil.
He registers his 4th Test ton 👏
Live -… pic.twitter.com/S1kn2sWI0z
അതേസമയം രണ്ടാമിന്നിങ്‌സില്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ് ഇന്ത്യ. 176 പന്തില്‍ 77 റണ്‍സെടുത്ത ഓപണര്‍ കെ എല്‍ രാഹുല്‍ പുറത്തായി. ഒന്നാം വിക്കറ്റില്‍ 201 റണ്‍സാണ് ജയ്‌സ്വാള്‍-രാഹുല്‍ സഖ്യം ചേര്‍ത്തത്. രാഹുലിനെ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ച് മിച്ചല്‍ സ്റ്റാര്‍ക്കാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നിലവില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ജയ്‌സ്വാളിനൊപ്പം ക്രീസില്‍.
നിര്‍ണായക ഒന്നാമിന്നിങ്സ് ലീഡിനൊപ്പം ഓപ്പണര്‍മാര്‍ ഉറച്ചുനിന്ന് പൊരുതിയിരുന്നു. രണ്ടാം ദിനം പിരിയാത്ത ഓപണിങ് കൂട്ടുകെട്ടില്‍ യശസ്വി ജയ്സ്വാളും (90) കെ എല്‍ രാഹുലും (62) ചേര്‍ന്ന് 172 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യയുടെ ലീഡ് 200 കടന്നു. ഒന്നാമിന്നിങ്സില്‍ 46 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്.
Content Highlights: Yashasvi Jaiswal smashes maiden Test century in Australia