ഇന്ത്യൻ പ്രീമിയർ ലീഗ് താരലേത്തിന്റെ അവസാന നിമിഷം ചില താരങ്ങൾ പല ടീമുകളിലേക്കായി ഓടിക്കയറി. ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കലാണ് അതിൽ പ്രധാനി. രണ്ട് കോടി അടിസ്ഥാന വിലയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ദേവ്ദത്ത് പടിക്കലിനെ സ്വന്തമാക്കിയത്. അജിൻക്യ രഹാനെയാണ് അവസാന ലാപ്പിൽ ഓടിക്കയറിയ മറ്റൊരു താരം. ഒരു കോടി 50 ലക്ഷം രൂപയ്ക്ക് രഹാനെയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.
ന്യൂസിലാൻഡ് ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്സിനെ രണ്ട് കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ഉമ്രാൻ മാലികിനെ 75 ലക്ഷം രൂപയ്ക്കും മൊയീൻ അലിയെ രണ്ട് കോടി രൂപയ്ക്കും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്തു. സ്പിൻ ഓൾറൗണ്ടർ ശ്രേയസ് ഗോപാലിനെ 30 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി.
ഡേവിഡ് വാർണറനായി രണ്ടാം ദിവസവും ആരും രംഗത്തെത്തിയില്ല. പീയൂഷ് ചൗള, മായങ്ക് അഗർവാൾ, ഷാർദുൽ താക്കൂർ, ടോം ലേഥം, തനൂഷ് കോട്യാൻ തുടങ്ങിയ താരങ്ങൾക്കായും ആരു രംഗത്തെത്തിയില്ല. നേരത്തെ ഇംഗ്ലീഷ് മുൻ പേസർ ജെയിംസ് ആൻഡേഴ്സണെയും ടീമുകൾ ലേലത്തിൽ വെയ്ക്കാൻ താൽപ്പര്യപ്പെട്ടിരുന്നില്ല.
Content Highlights: Ajinkya Rahane and Devdutt Padikkal has sold by teams in the final lap