ആ കാത്തിരിപ്പും ഇല്ലാതായി, ആൻഡേഴ്സണെ തഴഞ്ഞ് ഐപിഎൽ ടീമുകൾ

42കാരനായ ആൻഡേഴ്സൺ ആദ്യമായാണ് ഐപിഎൽ ലേലത്തിന് പേര് സമർപ്പിച്ചത്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് കളിക്കണമെന്ന ഇം​ഗ്ലണ്ട് മുൻ താരം ജെയിംസ് ആൻഡേഴ്സന്റെ ആ​ഗ്രഹങ്ങൾക്ക് അവസാനമായി. താരത്തെ ലേലത്തിൽ എടുക്കാൻ ടീമുകൾ തയ്യാറായില്ല. അവസാന റൗണ്ടിലാണ് ജെയിംസ് ആൻഡേഴ്സണെ ലേലത്തിൽ വെയ്ക്കാനിരുന്നത്. എന്നാൽ ടീമുകൾ സമർപ്പിച്ച അവസാന റൗണ്ട് താരങ്ങളുടെ പട്ടികയിൽ ജെയിംസ് ആൻഡേഴ്സണ് ഇടമില്ലായിരുന്നു. 42കാരനായ ആൻഡേഴ്സൺ ആദ്യമായാണ് ഐപിഎൽ ലേലത്തിന് പേര് സമർപ്പിക്കുന്നത്. 2014ലാണ് താരം അവസാനമായി ട്വന്റി 20 ക്രിക്കറ്റ് കളിച്ചത്.

അവസാന റൗണ്ടിലേക്ക് കെയ്ൻ വില്യംസൺ, ​ഗ്ലെൻ ഫിലിപ്സ്, പൃഥി ഷാ, ഷാർദുൽ താക്കൂർ, ദേവ്ദത്ത് പടിക്കൽ, അജിൻക്യ രഹാനെ തുടങ്ങിയ താരങ്ങളെയും ടീമുകൾ ആവശ്യപ്പെട്ടിട്ടില്ല. ലേലത്തിൽ ഇവരെല്ലാം അൺസോൾഡ് ആയിരുന്നു. ന്യൂസിലാൻഡിന്റെ ഓൾറൗണ്ടറും അതിവേഗം റൺസ് നേടാൻ കഴിയുന്ന താരവുമായ ഫിലിപ്സിനെ ടീമുകൾ തഴഞ്ഞതും ആരാധകർക്ക് ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു ഫിലിപ്സ്. എങ്കിലും ഒരു മത്സരം പോലും കളിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.

ഐപിഎല്ലിൽ 4,500ലധികം റൺസടിച്ച അജിൻക്യ രഹാനെയും അൺസോൾഡായി. കഴിഞ്ഞ സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു അജിൻക്യ രഹാനെ. മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, റൈസിങ് പൂനെ സൂപ്പർ ജയന്റ്സ്, രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ് ടീമുകൾക്കായും രഹാനെ കളിച്ചിട്ടുണ്ട്.

ഐപിഎല്ലിൽ‌ 185 മത്സരങ്ങളിൽ നിന്നായി 4,642 റൺസാണ് രഹാനെയുടെ സമ്പാദ്യം. 2023 ഐപിഎല്ലിൽ ചെന്നൈയ്ക്കൊപ്പം രഹാനെ കിരീടവിജയവും നേടിയിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിൽ 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ട്വന്റി 20യും രഹാനെ കളിച്ചിട്ടുണ്ട്. 8,000ത്തിലധികം അന്താരാഷ്ട്ര റൺസും രഹാനെ നേടിയിട്ടുണ്ട്. 1.50 കോടിയായിരുന്നു രഹാനെയുടെ അടിസ്ഥാന വില.

Content Highlights: IPL 2025 auction: James Anderson gets ignored by franchises

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us