ഏഴ് വർഷത്തെ യാത്രയ്ക്കവസാനം, എന്നെ ഞാനാക്കിയ ആർസിബിക്ക് നന്ദി; വൈകാരിക വിടവാങ്ങൽ കുറിപ്പുമായി സിറാജ്

ആർസിബിക്ക് വേണ്ടി 87 മത്സരങ്ങൾ കളിച്ച സിറാജ് ഐപിഎല്ലിൽ ടീമിനായി 83 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്

dot image

തന്റെ നീണ്ട ഏഴ് വർഷത്തെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടപ്പമുള്ള യാത്രയ്ക്ക് വൈകാരിക നന്ദി കുറിപ്പുമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലാണ് മുൻ ഐപിഎൽ ക്ലബിന് നന്ദിയറിയിക്കുന്ന ഹൃസ്യ വീഡിയോയും കുറിപ്പുമായി സിറാജ് രംഗത്തെത്തിയത്. സിറാജിന്റെ കുറിപ്പിനോട് പ്രതികരിച്ച് ആർസിബിയും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രതികരണവുമായി എത്തി.

' ആർസിബിയോടപ്പമുള്ള ഏഴ് വർഷങ്ങൾ എന്റെ ഹൃദയത്തോട് അത്രയും ചേർന്നുള്ളതാണ്, ചുവന്ന ജഴ്‌സിയിൽ ബൗൾ ചെയ്യാനായി ഞാൻ പന്തെടുക്കുമ്പോൾ ഒരു അവിസ്മരണീയ യാത്രയുടെ തുടക്കമാണെന്ന് ഞാൻ കരുതിയിരുന്നില്ല, ഉയർച്ച താഴ്ചകൾക്കിടയിൽ ഒരു കുടുംബത്തെ പോലെ കൂടെ നിന്ന എല്ലാ ആർസിബി അംഗങ്ങൾക്കും നന്ദി' സിറാജ് പറഞ്ഞു. ആർസിബി ആരാധകർക്കും സിറാജ് നന്ദി പറഞ്ഞു, 'പല സമയത്തും അവസരത്തിനൊത്ത് പ്രകടനം നടത്താതെ വന്നിട്ടുണ്ട്, സ്വയം നിരാശനായിട്ടുണ്ട്, അപ്പൊയെല്ലാം കൂടെ നിന്ന ആരാധകരായിരുന്നു ഏറ്റവും വലിയ ശക്തി, ആർസിബി ആരാധകരേക്കാൾ മികച്ച ആരാധകർ ഇല്ലെന്നാണ് ഞാൻ കരുതുന്നത്', സിറാജ് കൂട്ടിച്ചേർത്തു.

'മികച്ച സേവനത്തിന് ഡിഎസ്പി സിറാജിന് നന്ദിയെന്നായിരുന്നു' ആർസിബിയുടെ പ്രതികരണം. ഏഴ് സീസണിലെയും താരത്തിന്റെ വ്യത്യസ്ത ഫോട്ടോകൾ ഉൾപ്പെടുത്തിയിരുന്നു ഐപിഎൽ ക്ലബിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ആർസിബിക്ക് വേണ്ടി 87 മത്സരങ്ങൾ കളിച്ച സിറാജ് ഐപിഎല്ലിൽ ടീമിനായി 83 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

ബെംഗളൂരു വിട്ട സിറാജ് അടുത്ത സീസണിൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പമാകും കളിക്കുക. 12.25 കോടി രൂപയ്ക്കാണ് നിലവിലെ ഇന്ത്യൻ ടീമിലെ മികച്ച പേസർ കൂടിയായ സിറാജിനെ ഗുജറാത്ത് സ്വന്തമാക്കിയത്. സിറാജിന് പകരം ഭുവനേശ്വർ കുമാറിനെയാണ് ആർസിബി സ്വന്തമാക്കിയത്. ഇടങ്കയ്യൻ പേസർ യാഷ് ദയാലിനെയും ഹാസിൽവുഡ്, ലുങ്കി എൻഗിഡി, നുവാൻ തുഷാര എന്നീ വിദേശ പേസർമാരെയും ആർസിബി ലേലത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

Content Highlights: After IPL 2025 auction, Mohammed Siraj bids emotional goodbye to RCB

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us