ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പര; കോച്ച് ഗൗതം ഗംഭീര്‍ അടിയന്തരമായി നാട്ടിലേക്ക് മടങ്ങി, കാരണം തിരഞ്ഞ് ആരാധകര്‍

അഡ്‌ലെയ്ഡില്‍ ഡിസംബര്‍ ആറ് മുതലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ നാട്ടിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ടുകള്‍. പരമ്പരയിലെ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ ആരംഭിക്കാനിരിക്കെയാണ് ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. കുടുംബപരമായ അടിയന്തര സാഹചര്യത്തെ തുടര്‍ന്നാണ് ഗംഭീര്‍ ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അഡ്‌ലെയ്ഡില്‍ ഡിസംബര്‍ ആറ് മുതല്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ആശങ്ക ഉയര്‍ത്തുന്ന വാര്‍ത്ത ഓസ്‌ട്രേലിയയില്‍ നിന്ന് വരുന്നത്. ഗംഭീറിന്‍റെ ഒരു കുടുംബാംഗത്തിന് ആരോഗ്യപരമായി പ്രശ്‌നങ്ങളുണ്ടെന്നും രണ്ടാം ടെസ്റ്റിന് തൊട്ടുമുന്‍പ് അദ്ദേഹം ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, വ്യക്തിഗത കാരണങ്ങളാല്‍ ആദ്യ ടെസ്റ്റ് നഷ്ടമായ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. തന്റെ രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനത്തെ തുടര്‍ന്നാണ് രോഹിത് ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നത്. പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിനം കോച്ച് ഗംഭീറിനൊപ്പം ഡ്രസിങ് റൂമിലിരിക്കുന്ന രോഹിത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ‌ ഇന്ത്യ 295 റണ്‍സിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയിരുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ‌ ജ‌സ്പ്രീത് ബുംമ്രയുടെയും മുഹമ്മദ് സിറാജിന്റെയും പേസ് കൊടുങ്കാറ്റിന് മുന്നിൽ ഓസ്ട്രേലിയ തകർന്നടിയുകയായിരുന്നു. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് ഓൾഔട്ടായി. രണ്ടാം ടെസ്റ്റിലും വിജയം ആവർത്തിച്ച് പരമ്പരയില്‍ ആധിപത്യം തുടരാനാണ് ജസ്പ്രീത് ബുംമ്രയും സംഘവും അഡ്‌ലെയ്ഡില്‍ ഇറങ്ങുന്നത്.

Content Highlights: AUS vs IND: Coach Gautam Gambhir to return from Australia for family emergency

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us