മുൻ ഐപിഎൽ ക്യാപ്റ്റന്മാരും ഇതിഹാസങ്ങളും ഭാവി താരങ്ങളും; IPL ലെ പത്ത് ടീമുകളെയും വെല്ലുന്ന അണ്‍സോള്‍ഡ് ഇലവൻ

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത വിദേശ താരം കൂടിയാണ് വാര്‍ണര്‍

dot image

രണ്ട് ദിവസം നീണ്ടുനിന്ന ഐപിഎല്‍ താരലേലം അവസാനിച്ചു. ടീമുകളുടെ ഇലവൻ സാധ്യതകളും ജയ കിരീട സാധ്യതകളും കണക്കുകൂട്ടുന്ന തിരക്കിലാണ് ഇപ്പോൾ ആരാധകർ. ജിദ്ദയില്‍ നടന്ന ലേലത്തില്‍ ആകെ 577 താരങ്ങളാണ് വില്‍പ്പനയ്ക്കുണ്ടായിരുന്നത്. 27 കോടി രൂപ വിലയിൽ റിഷഭ് പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയതിൽ തുടങ്ങി മുപ്പത് ലക്ഷത്തിന്റെ അടിസ്ഥാന വില വരെ പോയ ലേലമായിരുന്നു ഇത്തവണത്തേത്.

നിരവധി കളിക്കാർ പല ഫ്രാഞ്ചൈസികളിലേക്ക് മാറിയപ്പോൾ ലേലത്തിൽ ആരും വാങ്ങാതെ പോയ താരങ്ങളുമുണ്ട്. മുമ്പ് ഐപിഎൽ ടീമുകളുടെ ക്യാപ്റ്റന്മാരായവരും മുൻ ലേലങ്ങളിൽ പത്ത് കോടിക്ക് മുകളിൽ വാങ്ങിയവരുമെല്ലാം ഈ ലിസ്റ്റിലുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമായി വാഴ്ത്തപ്പെട്ടിരുന്ന പൃഥ്വി ഷാ, കഴിഞ്ഞ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിൽ സെഞ്ച്വറി നേടിയ സർഫറാസ് ഖാൻ, ഐപിഎൽ ടീമിന്റെ നായകസ്ഥാനത്തുണ്ടായിരുന്ന മയാങ്ക് അഗർവാൾ, ഐപിഎല്ലിലെ പലരുടെയും ഇഷ്ടപെട്ട വിദേശ താരം വില്യംസൺ, ഓസീസ് നായകനായിരുന്ന സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റർ ജോണി ബെയര്‍സ്റ്റ , മുമ്പ് പത്ത് കോടിക്ക് മുകളിൽ വരെ ലഭിച്ച ശാർദൂൽ താക്കൂർ, ഐപിഎല്ലിന് ആദ്യമായെത്തിയ ഇംഗ്ലണ്ട് ഇതിഹാസ പേസർ ആൻഡേഴ്‌സൺ തുടങ്ങിയവരെയെല്ലാം എല്ലാ ടീമുകളും തഴഞ്ഞു. ഇതിൽ പലതും അത്ഭുതപ്പെടുത്തിയതായി പല ആരാധകരും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. അൺസോൾഡായ താരങ്ങളെ വെച്ചുള്ള ഇലവനെയും ചിലർ തിരഞ്ഞെടുത്തു. അതിൽ ഏറ്റവും മികച്ചതെന്ന് തോന്നുന്ന ഒരു ഇലവനാണ് താഴെ കൊടുത്തിരിക്കുന്നത്.

'ബോൾട്ട്' മുറുക്കി മുംബൈയുടെ ഇന്ത്യൻ സംഘം; ആറാം കിരീടം ലക്ഷ്യം

അൺസോൾഡ് ഇലവന് വേണ്ടി മികച്ച ഓപ്പണറായി പലരും തിരഞ്ഞെടുത്തിരിക്കുന്നത് ഡേവിഡ് വാര്‍ണറിനെയും ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായെയുമാണ്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുണ്ടായിരുന്ന താരങ്ങളാണ് വാര്‍ണറും പൃഥ്വിയും. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത വിദേശ താരം കൂടിയാണ് വാര്‍ണര്‍. മൂന്നാം നമ്പറില്‍ കളിക്കുക ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോണി ബെയര്‍സ്റ്റോയോ ഓസീസ് ഇതിഹാസം സ്റ്റീവ് സ്മിത്തോ ആയിരിക്കും. ഐപിഎല്ലിൽ ഇതിനകം രണ്ട് സെഞ്ച്വറികളും ഒമ്പത് അർധ സെഞ്ച്വറികളും നേടിയ താരമാണ് ബെയര്‍സ്റ്റോ. നൂറിലധികം ഐപിഎൽ മൽസരം കളിച്ച താരമാണ് സ്മിത്ത്.

നാലാമനായി ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ കെയ്ന്‍ വില്യംസണെത്തും , ശേഷം മായങ്ക് അഗര്‍വാള്‍, അന്‍മോല്‍പ്രീത് സിങ്, ഡാരിയൽ മിച്ചൽ എന്നിങ്ങനെ ബാറ്റിങ് നിര നീളും. ഇന്ത്യയുടെ വെറ്ററന്‍ പേസർ ഉമേഷ് യാദവ്, ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍, നവീനുൽ ഹഖ്, പിയൂഷ് ചൌള, യുവതാരം കാര്‍ത്തിക് ത്യാഗി, ഇംഗ്ലീഷ് ഇതിഹാസം ആൻഡേഴ്‌സൺ എന്നിവർ അടങ്ങിയതാകും ബൗളിങ് ലൈനപ്പ്.

അണ്‍സോള്‍ഡ് ഇലവൻ

ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, അന്‍മോല്‍പ്രീത് സിങ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, മായങ്ക് ഡഗര്‍, ഉമേഷ് യാദവ്, കാര്‍ത്തിക് ത്യാഗി, മുസ്തഫിസുര്‍ റഹ്മാന്‍, ആൻഡേഴ്‌സൺ

Content Highlights:Former IPL captains, legends and future stars; Unsold XI to beat all 10 teams in IPL

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us