ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ അവിശ്വസനീയമായ വിജയമാണ് നേടിയിരുന്നത്. രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി എട്ട് വിക്കറ്റുകൾ പിഴുത ബുംറ തന്നെയായിരുന്നു കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ച് . ആദ്യ ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ കരകയറ്റിയത് ബുംറയുടെ അതിമനോഹരമമായ പേസ് ആക്രമണമായിരുന്നു. ഇരു ഇന്നിങ്‌സിലുമായി രണ്ട് റൺസിനും താഴെയായിരുന്നു താരത്തിന്റെ എക്കോണമിയും. എന്നാൽ ആദ്യ മത്സരത്തിൽ തന്നെക്കാൾ പ്ലെയര്‍ ഓഫ് ദി മാച്ചിന് അർഹൻ ഓപ്പണറായ യശ്വസി ജയ്‌സ്വാൾ ആയിരുന്നുവെന്നാണ് ബുംറ ഇപ്പോൾ പ്രതികരിക്കുന്നത്.
ICC POSTER ON BUMRAH'S QUOTE FOR KING KOHLI. 🐐 pic.twitter.com/EIQnNvFyn3
— Mufaddal Vohra (@mufaddal_vohra) November 26, 2024
'മാൻ ഓഫ് ദി മാച്ച് നൽകുന്നയാൾ താൻ ആയിരുന്നെങ്കിൽ പുരസ്‌കാരം ജയ്‌സ്വാളിന് നൽകുമായിരുന്നു. പെർത്ത് പോലെയൊരു ജയ്‌സ്വാളിന്റെ പ്രകടനം അവിശ്വസനീയമായിരുന്നുവെന്നും' ബുംറ പറഞ്ഞു. ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ 167 റൺസ് എടുത്തിരുന്നു. 297 പന്തിൽ 15 ഫോറുകളും മൂന്ന് സിക്സറുകളും അടക്കമായിരുന്നു ഈ ഇന്നിങ്‌സ്. ജയ്‌സ്വാളിനെ കൂടാതെ മുൻ നായകനായിരുന്ന വിരാട് കോഹ്‌ലിയെയും ബുംറ പുകഴ്ത്തിയിരുന്നു. 'കോഹ്‌ലിക്ക് ഞങ്ങളെയല്ല. അയാളെ ഞങ്ങൾക്കാണാവശ്യം' എന്നായിരുന്നു മത്സര ശേഷം ബുംറ പറഞ്ഞുവച്ചത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ അഞ്ച് റൺസിന് പുറത്തായ കോഹ്‌ലി രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയിരുന്നു.
Content Highlights: India vs Australia, Border Gavaskar Trophy: Bumra responce on jaiswal