ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ വിരാട് കോഹ്‍ലിയുടെ സെഞ്ച്വറി നേട്ടത്തിൽ പ്രതികരണവുമായി ജസ്പ്രീത് ബുംമ്ര. 2023 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് വിരാട് കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്നത്. സമീപകാലത്തെ താരത്തിന്റെ മോശം ഫോം വിമർശനങ്ങൾക്ക് ഇടയാക്കുന്നതിനിടെയാണ് കോഹ്‍ലിയെ പിന്തുണച്ച് ബുംമ്ര രംഗത്തെത്തുന്നത്.
താൻ മുമ്പും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വിരാട് കോഹ്‍ലിയെ ഇന്ത്യൻ ടീമിനാണ് ആവശ്യം. അനുഭവ സമ്പത്തുള്ള താരമാണ് കോഹ്‍ലി. ഓസ്ട്രേലിയയിൽ തന്നെ കോഹ്‍ലിക്ക് ഇത് നാലാമത്തെയോ അഞ്ചാമത്തെയോ പരമ്പരയാണ്. മറ്റാരെക്കാളും തന്റെ കഴിവുകൾ കോഹ്‍ലിക്ക് അറിയാം. കഴിഞ്ഞ മത്സരത്തിൽ മാനസികമായി മികച്ച സ്ഥിതിയിൽ കോഹ്‍ലിയെ കാണാൻ കഴിഞ്ഞെന്നും ബുംമ്ര പറഞ്ഞു.
ഇത്രവലിയ ഒരു കരിയർ ഉണ്ടാകണമെങ്കിൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ഉൾപ്പെടെ ബാറ്റ് ചെയ്യണം. വിരാട് കോഹ്‍ലി ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ഏറെക്കാലം ബാറ്റ് ചെയ്തു. എന്നാൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ എപ്പോഴും കളിക്കുക പ്രയാസം തന്നെയാണ്. ആദ്യ ഇന്നിംഗ്സിൽ മികച്ചയൊരു പന്തിൽ കോഹ്‍ലി പുറത്തായി. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ അത്തരം പന്തുകളിലും കോഹ്‍ലി മികവ് പുലർത്തിയെന്നും ബുംമ്ര വ്യക്തമാക്കി.
Content Highlights: Jasprit Bumrah Shuts Down Criticism Of Batting Superstar After Perth Century