ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ അപ്രതീക്ഷിത നേട്ടമാണ് വെങ്കിടേഷ് അയ്യർ ഉണ്ടാക്കിയത്. ലഖ്നൗ സൂപ്പർ ജയന്റ്സുമായും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമായും കടുത്ത മത്സരത്തിന് പിന്നാലെയാണ് കൊൽക്കത്ത വെങ്കിടേഷിനെ സ്വന്തമാക്കിയത്. താരത്തിന് 23.75 കോടി രൂപ നൽകാനിടയായ സാഹചര്യം പറയുകയാണ് ടീം സി ഇ ഒ വെങ്കി മൈസൂർ.
ഐപിഎൽ ലേലമെന്നത് ഈ രീതിയിലാണ് നടക്കുക. ടീമിന് ആവശ്യമായ താരങ്ങളെ സ്വന്തമാക്കുകയാണ് പ്രധാന കാര്യം. ചിലപ്പോൾ അയാൾക്ക് നൽകേണ്ടി വരുന്ന തുക അത്ഭുതപ്പെടുത്തിയേക്കും. ചിലവഴിക്കാവുന്ന തുകയുടെ പരിധി ഉയരുമ്പോൾ താരങ്ങൾക്ക് ലഭിക്കുന്ന തുകയും ഉയരും. വെങ്കി മൈസൂർ പ്രതികരിച്ചു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സംബന്ധിച്ചടത്തോളം മികച്ച താരങ്ങളെ സ്വന്തമാക്കേണ്ടതുണ്ടായിരുന്നു. മെഗാലേലത്തിന് മുമ്പായി ആറ് താരങ്ങളെ ടീം നിലനിർത്തിയിരുന്നു. കഴിഞ്ഞ സീസണിൽ രണ്ട്, മൂന്ന് താരങ്ങളെ സ്വന്തമാക്കാനും പദ്ധതിയുണ്ടായിരുന്നു. വെങ്കിടേഷ് അയ്യർ കൊൽക്കത്തയുടെ അല്ലാതാകുന്ന ഒരു നിമിഷത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. കൊൽക്കത്ത ടീം സന്തുലിതമാണെന്നും വെങ്കി മൈസൂർ വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ 2021ലാണ് വെങ്കിടേഷ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമാകുന്നത്. ഇതുവരെ നാല് സീണുകളിലായി 51 മത്സരങ്ങൾ കളിച്ചു. 1,326 റൺസാണ് വെങ്കിടേഷിന്റെ സമ്പാദ്യം. ഇന്ത്യൻ ക്രിക്കറ്റിൽ രണ്ട് ഏകദിനങ്ങളിലും ഒമ്പത് ട്വന്റി 20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.
Content Highlights: KKR CEO Reveals Venkatesh Iyer's 'Ultimatum' Behind Rs 23.75 Crore Bid