പെർത്തിൽ പേസ് ആക്രമണവുമായി തിളങ്ങിയ ജസ്പ്രീത് ബുംമ്രയെ മാധ്യമങ്ങൾ കാര്യത്തിലെടുത്തില്ലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യൻ നായകൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത് എന്നിവരിലാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളും ക്രിക്കറ്റ് നിരീക്ഷകരുമെല്ലാം ബാറ്റർമാരുടെ പിറകെയാണ് പോകുന്നത്, എന്നാൽ ടെസ്റ്റ് പോലെയുള്ള മത്സരത്തിൽ ബാറ്റര്‍മാരെ പോലെ തന്നെ പ്രധാനമാണ് ബൗളർമാരും. പെർത്തിലെ ആദ്യ ദിനത്തിൽ വീണ 17 വിക്കറ്റുകൾ തന്നെ ഇതിനുദാഹരണമായെന്നും നാസർ ഹുസൈൻ പറഞ്ഞു.
ലോകം കണ്ണെടുക്കാതെ നിന്ന ടൂർണമെന്റാണ് ബോർഡർ ഗാവസ്‌കർ. ആദ്യ മത്സരത്തിൽ ഇരു ടീമുകളെയും നയിച്ചതും പേസ് ബൗളർമാരായിരുന്നു. എന്നിട്ടും പത്രങ്ങളിലും മറ്റും ബാറ്റർമാരുടെ വലിയ പടം വെച്ച് ആഘോഷിച്ചത് എന്ത് കൊണ്ടാണെന്ന് തനിക്ക് മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🚨 ICC latest test rankings :
— SOHAIB (@S0HAIB_7) November 27, 2024
Jasprit Bumrah is on No.1 🙌🏻🔥#championtrophy2025 #Rahane #Thala #MSDhoni𓃵 #BGT2025 #BorderGavaskarTrophy2024#ViratKohli𓃵 #WTC25 #Bumrah #BGT2024 #AUSvINDIA #RishabhPant #RohitSharma𓃵 #INDvAUS #indvsaustestseries #Pakistan #SaimAyub pic.twitter.com/xOGLN5gseG
അതേ സമയം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ അവിശ്വസനീയമായ വിജയമാണ് നേടിയിരുന്നത്. രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി എട്ട് വിക്കറ്റുകൾ പിഴുത ബുംറ തന്നെയായിരുന്നു കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ച് . ആദ്യ ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ കരകയറ്റിയത് ബുംറയുടെ അതിമനോഹരമമായ പേസ് ആക്രമണമായിരുന്നു. ഇരു ഇന്നിങ്‌സിലുമായി രണ്ട് റൺസിനും താഴെയായിരുന്നു താരത്തിന്റെ എക്കോണമിയും.
Content Highlights:Bumrah was ignored by the media in Perth, everyone was behind the batsmen; Nasser Hussain