ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ടൂർണ്ണമെന്റിനായി ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്റണി ആല്‍ബനീസിനെ സന്ദര്‍ശിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റന്‍ ജസ്പ്രിത് ബുംമ്ര അടക്കമുള്ളവര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി. സന്ദര്‍ശനത്തിനിടെ രോഹിത് ശര്‍മ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.
പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി ഇന്ത്യന്‍ ടീം ദ്വിദിന സന്നാഹ മത്സരം കളിക്കുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിശീലന പോരാട്ടം. ഇതിന് മുന്നോടിയായാണ് ഇന്ത്യന്‍ ടീം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ഇന്ത്യന്‍ ടീമിനൊപ്പം പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ താരങ്ങളും ആന്റണി ആല്‍ബനീസിനെ സന്ദര്‍ശിച്ചു.
Full speech of Captain Rohit Sharma at Parliament house Canberra Australia.🙌🇮🇳🔥
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) November 28, 2024
THE AURA THE SWAG @ImRo45 🐐🙇🏼♂️ pic.twitter.com/YbeLk2idBs
പെര്‍ത്തില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തിയ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രോഹിത്, കോഹ്‌ലി എന്നിവരുമായി ദീര്‍ഘ നേരം സംസാരിക്കുകയും ചെയ്തു.
ഡിസംബര്‍ ആറ് മുതല്‍ 10 വരെയാണ് പരമ്പരയിലെ രണ്ടാം പോരാട്ടം. അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് പകല്‍-രാത്രി പോരാട്ടമാണ്. പിങ്ക് പന്തിലാണ് ഈ പോരാട്ടം നടക്കുക.
Content Highlights: australian pm anthony albanese meets indian cricket team