ഡർബനിൽ വന്ന് 190 റൺസിന് ഒതുക്കിയതിന് ലങ്കയെ ദക്ഷിണാഫ്രിക്ക എറിഞ്ഞിട്ടത് 42 ന്!; ജാൻസൻ മാസ് ഷോ

13.5 ഓവറിലാണ് ലങ്കയുടെ മുഴുവൻ താരങ്ങളും പുറത്തായത്.

dot image

ഡർബനിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയെ 42 റൺസിന് പുറത്താക്കി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത തങ്ങളെ 191 റൺസിന് ഓൾഔട്ടാക്കിയ ശ്രീലങ്കയ്ക്കുള്ള മറുപടി കൂടിയായി മാറി ഈ പ്രകടനം. 13.5 ഓവറിലാണ് ലങ്കയുടെ മുഴുവൻ താരങ്ങളും പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ശ്രീലങ്കയുടെ ഏറ്റവും മോശം സ്കോറാണിത്.

6.5 ഓവറിൽ 13 റണ്‍സ് മാത്രം വഴങ്ങി ഏഴു വിക്കറ്റെടുത്ത മാർക്കോ യാൻസന്റെ പ്രകടനമാണ് ശ്രീലങ്കയെ തകർത്തുകളഞ്ഞത്. യാൻസന് കഴിഞ്ഞ ദിവസം ഐപിഎൽ താരലേലത്തിൽ 7 കോടി രൂപ ലഭിച്ചിരുന്നു. ജെറാൾഡ് കോട്സെ മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കഗീസോ റബാദ നാല് ഓവറിൽ 10 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. 20 പന്തിൽ 13 റൺസെടുത്ത കാമിന്ദു മെൻഡിസും അഞ്ച് പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്ന ലഹിരു കുമാരയുമാണ് സന്ദർശകരുടെ നിരയിൽ രണ്ടക്കം കടന്നവർ.

നേരത്തേ, മുൻനിരയും മധ്യനിരയും കൂട്ടത്തോടെ നിരാശപ്പെടുത്തിയ ഇന്നിങ്സിൽ ക്യാപ്റ്റൻ തെംബ ബാവുമയുടെ അർധ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . 117 പന്തുകൾ നേരിട്ട ബാവുമ ഒമ്പത് ഫോറും ഒരു സിക്സും സഹിതം 70 റൺസെടുത്തു. 35 പന്തിൽ 24 റൺസെടുത്ത കേശവ് മഹാരാജ്, 23 പന്തിൽ 15 റൺസെടുത്ത റബാദ, 21 പന്തിൽ 13 റൺസെടുത്ത മാർക്കോ യാൻസൻ എന്നിവരും ചേർന്നാണ് സ്കോർ 49.4 ഓവറിൽ 191ൽ എത്തിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി അസിത ഫെർണാണ്ടോയും ലഹിരു കുമാരയും മൂന്നും വിശ്വ ഫെർണാണ്ടോ, പ്രഭാത് ജയസൂര്യ എന്നിവർ രണ്ടും വിക്കറ്റുകൾ വീതം നേടി.

Content Highlights: Southafrica vs Srilanka first test; marco jansen with 7 wickets

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us