മൂന്നാം ഏകദിനത്തിൽ സിംബാംബ്‌വെയെ 99 റൺസിന് വീഴ്ത്തി ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി പാകിസ്താൻ. 304 റൺസിന്റെ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന സിംബാംബ്‌വെയുടെ പോരാട്ടം 204 റൺസിലവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 303 റൺസാണ് ചേർത്തത്. കമ്രാൻ ഗുലാമിന്റെ കന്നി ഏകദിന സെഞ്ച്വറിയുടെ കരുത്തിലാണ് പാകിസ്താൻ ബിഗ് ടോട്ടൽ സിംബാംബ്‌വെയ്ക്ക് മുന്നിൽ വെച്ചത്.
A 9️⃣9️⃣-run win in the third ODI to wrap up a series victory 👏
— Pakistan Cricket (@TheRealPCB) November 28, 2024
Onto the T20I action 🏏#ZIMvPAK | #BackTheBoysInGreen pic.twitter.com/4NRDV99ur6
99 പന്തുകള്‍ നേരിട്ട് 10 ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു കമ്രാൻറെ ഇന്നിങ്‌സ്. കമ്രാൻറെ കൂടാതെ ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ 37 റൺസെടുത്തും സയിം അയ്യൂബ് 31 റൺസെടുത്തും സൽമാൻ ആഘ 30 റൺസെടുത്തും തയ്യബ് താഹിർ 29 റൺസെടുത്തും ഭേദപ്പെട്ട സംഭാവനകൾ നടത്തി.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ അർധ സെഞ്ച്വറിയുമായി പൊരുതി. 51റൺസ് നേടിയ ക്യാപ്റ്റനൊപ്പം ബ്രയാന്‍ ബെന്നറ്റ് 37 റൺസും സീൻ വില്യംസ്, മരുമാനി എന്നിവർ 24 റൺസ് വീതവും നേടി. പാകിസ്താനായി സയിം അയൂബ്, അബ്രാർ അഹമ്മദ്, ഹാരിസ് റൗഫ്, ആമിർ ജമാൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
Content Highlights: Zimbabwe vs Pakistan 3rd odi; century for kamran ghulam,