ന്യൂസിലാന്‍ഡ്-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡിന്റെ ആദ്യ ഇന്നിങ്‌സ് സ്കോറിനോട് അടുത്തെത്തി ഇംഗ്ലണ്ട്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 319 റൺസിന് 5 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 348 റൺസാണ് ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോർ. ബേസ്ബോൾ ശൈലിയിൽ ബാറ്റ് വീശി സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിന്‍റെ മികവിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം തന്നെ മികച്ച സ്കോറിലേക്കെത്തിയത്. 163 പന്തില്‍ 132 റൺസാണ് താരം നേടിയത്. 10 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതാണ് പുറത്താകാതെയുള്ള താരത്തിന്റെ ഇന്നിങ്‌സ്. ടെസ്റ്റ് സെഞ്ച്വറിയിൽ താരത്തിന്റെ ഏഴാം സെഞ്ച്വറിയാണിത്.
Harry Brook reaches 2000 Test runs!
— ESPNcricinfo (@ESPNcricinfo) November 29, 2024
The second-fastest to the mark in terms of balls faced, just behind his teammate Ben Duckett 🔥 pic.twitter.com/xJ5KtAJZtH
ബ്രൂക്കിനൊപ്പം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (76 പന്തില്‍ 37*) ആണ് രണ്ടാം ദിനം സ്റ്റംപ് എടുത്തപ്പോള്‍ ഇംഗ്ലണ്ടിനായി ക്രീസില്‍. ബെൻ ഡക്കറ്റ് 46 റൺസും ഒലി പോപ്പ് 77 റൺസെടുത്തും പുറത്തായി. ന്യൂസിലാൻഡിനായി ടിം സൗത്തി, മാറ്റ് ഹെൻറി, വിൽ റൂർക്ക് എന്നിവർ ഓരോ വിക്കറ്റും നഥാൻ സ്മിത്ത് രണ്ട് വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യ ഇന്നിങ്‌സിനിറങ്ങിയ ന്യൂസിലാന്‍ഡ് 91 ഓവറില്‍ 348 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു. 197 പന്തില്‍ 93 റണ്‍സെടുത്ത കെയ്‌ന്‍ വില്യംസനാണ് കിവികളുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ടോം ലാഥം (54 പന്തില്‍ 47), രചിന്‍ രവീന്ദ്ര (49 പന്തില്‍ 34), ഗ്ലെന്‍ ഫിലിപ്‌സ് (87 പന്തില്‍ 58*) എന്നിങ്ങനെയായിരുന്നു മറ്റ് ഉയര്‍ന്ന സ്കോറുകള്‍. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സും ഷൊയ്‌ബ് ബഷീറും നാല് വീതവും ഗസ് അറ്റ്‌കിന്‍സന്‍ രണ്ടും വിക്കറ്റുകള്‍ നേടി.
Content Highlights: Harry brook houndred puts england in better place vs new zealand