ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന ജഴ്സി മാറുന്നു. മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ബിസിസിഐ സെക്രട്ടറി ജയ് ഷായും വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗറും ചേർന്ന് പുതിയ ജഴ്സി അവതരിപ്പിച്ചു. തോളിൽ ദേശീയ പതാകയെ പ്രതിനിധീകരിച്ച് ത്രിവർണം ആലേഖനം ചെയ്തിട്ടുണ്ട്. മുമ്പുണ്ടായിരുന്ന വെള്ള നിറത്തിലുള്ള മൂന്ന് ലൈനുകൾക്കൊപ്പമാണ് ത്രിവർണ നിറവും ഉൾപ്പെടുത്തിയിരിക്കുന്നത്. ജഴ്സിയിൽ മറ്റ് മാറ്റങ്ങളില്ല.
വനിതാ ക്രിക്കറ്റ് ടീമാണ് പുതിയ ജഴ്സി അണിഞ്ഞ് ആദ്യം കളത്തിലെത്തുക. ഡിസംബർ 22ന് വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലാണ് വനിതാ ടീം പുതിയ ജഴ്സി ആദ്യം അണിയുക. ഇതിന് മുമ്പ് ഡിസംബർ അഞ്ചിന് ഓസ്ട്രേലിയയ്ക്കെതിരെ വനിതാ ടീമിന് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയുണ്ടെങ്കിലും നിലവിലെ ജഴ്സിയിലാകും ടീം കളത്തിലിറങ്ങുക.
📍 BCCI Headquarters, Mumbai
— BCCI (@BCCI) November 29, 2024
Mr Jay Shah, Honorary Secretary, BCCI & Ms Harmanpreet Kaur, Captain, Indian Cricket Team unveiled #TeamIndia's new ODI jersey 👏 👏@JayShah | @ImHarmanpreet | @adidas pic.twitter.com/YujTcjDHRO
ഇന്ത്യൻ ജഴ്സി പ്രദർശിപ്പിക്കാൻ ലഭിച്ച അവസരത്തിൽ സന്തോഷമുണ്ടെന്ന് ഹർമ്മൻപ്രീത് കൗർ പ്രതികരിച്ചു. വനിതാ ടീമാണ് ആദ്യമായി പുതിയ ജഴ്സി അണിയുക. തോളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ത്രിവർണ നിറങ്ങൾ വളരെ മനോഹരമാണ്. ഇന്ത്യൻ ടീമിന് പുതിയ ജഴ്സി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ വ്യക്തമാക്കി.
Content Highlights: ODI jersey with tri-colour gradient: Jay Shah, Harmanpreet unveil India's new kit