ബാറ്റ് ചെയ്യുന്നതിനിടെ നെഞ്ച് വേദന, ഡഗ് ഔട്ടിൽ കുഴഞ്ഞു വീണു മരിച്ചു, സംഭവം പൂനെയിൽ; വീഡിയോ

കുഴഞ്ഞു വീഴുന്നതിന്‍റെ ദൃശ്യങ്ങൾ മത്സരത്തിന്റെ ബ്രോഡ്കാസ്റ്റ് ചെയ്ത വീഡിയോയിലുണ്ട്

dot image

പൂനെയിൽ പ്രാദേശിക ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണു മരിച്ചു. ബാറ്റിങ്ങിനിടെ നെഞ്ച് വേദന അനുഭവപ്പെടുന്നതായി അമ്പയറോട് പറഞ്ഞ ശേഷം ഡഗ് ഔട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് കുഴഞ്ഞ് വീണുമരിച്ചത്. 35 വയസ്സുകാരൻ ഇമ്രാൻ പട്ടേലാണ് മരിച്ചത്.

മത്സരം ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. നെഞ്ച് വേദന അനുഭവപ്പെട്ട് താരം ഗ്രൗണ്ടിൽ നിന്ന് മടങ്ങിപ്പോകുന്നതും, കുഴഞ്ഞു വീണപ്പോള്‍ മറ്റുള്ളവർ ഡഗ്ഔട്ടിലേക്ക് ഓടുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ മത്സരത്തിന്റെ ബ്രോഡ്കാസ്റ്റ് ചെയ്ത വീഡിയോയിലുണ്ട്. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടൂർണമെന്റിൽ തകർപ്പൻ‌ പ്രകടനം നടത്തിയിരുന്ന ഇമ്രാന്‍ പട്ടേലിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് സഹ താരങ്ങൾ പറയുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമായ ഇമ്രാന്‍ സ്വന്തമായി ഒരു ക്രിക്കറ്റ് ക്ലബും നടത്തിവരുന്നുണ്ടായിരുന്നു.

Content Highlights: On Camera, Cricketer Dies Of Cardiac Arrest In Stadium While Playing In Pune

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us