സ്റ്റബ്സ്-ബാവുമ പോരാട്ടം; എ ബി ഡിവില്ലിയേഴ്സിന്റെയും ജാക് കാലിസിന്റെയും റെക്കോർഡ് തകർന്നു

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് നീങ്ങുകയാണ്.

dot image

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ പുതിയൊരു റെക്കോർഡ് സ്വന്തമാക്കി ട്രിസ്റ്റൻ സ്റ്റബ്സ് - തെംബ ബാവുമ സഖ്യം. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 249 റൺസിന്റെ കൂട്ടുകെട്ടാണ്. ശ്രീലങ്കയ്ക്കെതിരായ ദക്ഷിണാഫ്രിക്കൻ താരങ്ങൾ നേടുന്ന എക്കാലത്തെയും ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇതെന്നത് മറ്റൊരു ചരിത്രം. 2012ൽ എ ബി ഡിവില്ലിയേഴ്സും ജാക് കാലിസും ചേർന്ന് നേടിയ 192 റൺസിന്റെ കൂട്ടുകെട്ടാണ് പഴങ്കഥയായത്. സ്റ്റബ്സ് 221 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 122 റൺസെടുത്തു. 228 പന്തിൽ ഒമ്പത് ഫോറുകൾ ഉൾപ്പെടെ 113 റൺസായിരുന്നു ബാവുമയുടെ സമ്പാദ്യം.

അതിനിടെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് നീങ്ങുകയാണ്. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ രണ്ടാം ഇന്നിം​ഗ്സിൽ ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിലാണ്. 516 എന്ന വിജയലക്ഷ്യത്തിലേക്കെത്താൻ ശ്രീലങ്കയ്ക്ക് ഇനി 413 റൺ‌സ് കൂടി വേണം. നേരത്തെ മൂന്നിന് 132 എന്ന സ്കോറിൽ നിന്ന് മൂന്നാം ദിനം രാവിലെ ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 366 റൺസെന്ന സ്കോറിൽ ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്തു.

ഒന്നാം ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്ക 191 റൺസിൽ പുറത്തായിരുന്നു. എന്നാൽ ശ്രീലങ്കയെ വെറും 42 റൺസിൽ തകർത്തിട്ടാണ് ദക്ഷിണാഫ്രിക്ക മറുപടി പറഞ്ഞത്. മാർകോ ജാൻസന്റെ ഏഴ് വിക്കറ്റ് നേട്ടമാണ് ലങ്കയെ തകർത്തത്. 149 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡും ദക്ഷിണാഫ്രിക്ക നേടി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ മുന്നേറ്റത്തിന് ഇരുടീമുകൾക്കും പരമ്പരയിലെ രണ്ട് മത്സരങ്ങളും നിർണായകമാണ്.

Content Highlights: Stubbs, Bavuma break Kallis, de Villiers' 12-year-old record with twin centuries

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us