അയ്യർ, താക്കൂർ, പൃഥി, രഹാനെ, ആരായാലുമെന്താ?;മുഷ്‌താഖ് അലിയില്‍ മുംബൈയെ ഓടിച്ച് സഞ്ജുവിന്റെ 'പിള്ളേർ'

സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ശക്തരായ മുംബൈക്കെതിരെയുള്ള നിർണ്ണായക മത്സരത്തിൽ കേരളത്തിന് 43 റൺസ് വിജയം

dot image

സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ശക്തരായ മുംബൈക്കെതിരെയുള്ള നിർണ്ണായക മത്സരത്തിൽ കേരളത്തിന് 43 റൺസ് വിജയം. കേരളത്തിന്റെ 234 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന മുംബൈയുടെ പോരാട്ടം 191 റൺസിലവസാനിച്ചു. ശ്രേയസ് അയ്യർ, ശാർദൂൽ താക്കൂർ, പൃഥി ഷാ, അജിന്‍ക്യ രഹാനെ തുടങ്ങി അരഡസനോളം ഇന്ത്യൻ താരങ്ങളാണ് മുംബൈക്ക് വേണ്ടി അണിനിരന്നിരുന്നത്. 35 പന്തിൽ 68 റൺസ് നേടി അജിന്‍ക്യ രഹാനെയും പൃഥി ഷാ(23), ശ്രേയസ് അയ്യർ(32), ഹർദിക് തമോർ (23 ) എന്നിവരെല്ലാം പൊരുതി നോക്കിയെങ്കിലും ഇരുന്നൂറ് റൺസ് പോലും കടത്താനായില്ല. കേരളത്തിന് വേണ്ടി എം ഡി നിധീഷ് നാലും വിനോദ് കുമാറും ബാസിതും രണ്ട് വീതവും എൻ കെ ബാസിൽ ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ എന്നിവരുടെ തകർപ്പൻ പ്രകടനത്തിലാണ് സ്കോർ 234 കടത്തിയത്. രോഹൻ കുന്നുമ്മൽ 48 പന്തിൽ ഏഴ് സിക്സറുകളും അഞ്ചു ഫോറുകളുമടക്കം 87 റൺസ് നേടിയപ്പോൾ സൽമാൻ നിസാർ 49 പന്തുകളിൽ നിന്ന് എട്ട് സിക്സറുകളും അഞ്ച് ഫോറുകളും അടക്കം 99 റൺസ് നേടി. നാല് പന്തുകൾ നേരിട്ട സഞ്ജു നാല് റൺസാണ് നേടിയത്. ശാർദൂൽ താക്കൂറിന്റെ പന്തിലാണ് താരത്തിന്റെ വിക്കറ്റ് വീണത്. വിജയത്തോടെ ഗ്രൂപ്പ് ഇയില്‍ നാല് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങള്‍ ജയിച്ച കേരളം ഒന്നാം സ്ഥാനത്തെത്തി.

Content Highlights: syed mushtaq ali trophy kerala win vs mumbai

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us