ഡിസംബർ ആറിന് അഡലെയ്ഡിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ പിങ്ക് ബോളാണ് ഉപയോഗിക്കുക. ഇന്ത്യയുടെ അഞ്ചാമത്തെ മാത്രം പിങ്ക് ബോൾ ടെസ്റ്റാണിത്. ബൗളർമാർക്ക് കൂടുതൽ സ്വിങ് ലഭിക്കുന്ന പിങ്ക് പന്തിൽ ഇന്ത്യൻ താരങ്ങൾക്ക് പിടിച്ചുനിൽക്കാൻ കൂടുതൽ പണിപ്പെടേണ്ടി വരും. ഇതിന് മുമ്പുള്ള ഇന്ത്യയുടെ പിങ്ക് ബോൾ ടെസ്റ്റുകളുടെ മത്സരഫലങ്ങൾ ഇപ്രകാരമാണ്.
2019ൽ ഈഡൻ ഗാർഡനിൽ ബംഗ്ലാദേശിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ്. ഇന്നിംഗ്സിനും 46 റൺസിനും ഇന്ത്യ മത്സരം വിജയിച്ചു. 2020ൽ ഓസ്ട്രേലിയയ്ക്കെതിരെ അഡ്ലൈഡിലായിരുന്നു രണ്ടാം പിങ്ക് ബോൾ ടെസ്റ്റ്. ഈ മത്സരം പരാജയപ്പെട്ടെന്ന് മാത്രമല്ല, രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ സംഘം വെറും 36 റൺസിൽ ഓൾ ഔട്ടായി. മൂന്നാമത്തെയും നാലാമത്തെയും പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ സ്വന്തം നാട്ടിൽ വിജയിച്ചു. അഡലെയ്ഡിൽ ഇംഗ്ലണ്ടിനെതിരെയും ശ്രീലങ്കയ്ക്കെതിരെയുമായിരുന്നു ഈ ടെസ്റ്റുകൾ.
പെർത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ചരിത്ര വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. രണ്ടാം ടെസ്റ്റിന് മുമ്പ് പിങ്ക് ബോൾ ഉപയോഗിച്ച് ഇന്ത്യ ദ്വിദിന സന്നാഹ മത്സരവും കളിക്കുന്നുണ്ട്. എന്നാൽ ആ ദിവസങ്ങളിൽ ഇന്ത്യൻ താരങ്ങൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്നതിനെ ആശ്രയിച്ചാവും മത്സരഫലം ഉണ്ടാകുക.
Content Highlights: What is India's record in pink-ball Tests? Detailed look