അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് തിരിച്ചടി; പ്രധാന പേസർ പരിക്ക് മൂലം പുറത്ത്

ഓസീസ് മണ്ണിൽ ഇന്ത്യ 36 ന് ഓൾ ഔട്ടായ സമയത്തും എട്ട് റൺസ് മാത്രം വിട്ട് കൊടുത്ത് താരം അഞ്ച് വിക്കറ്റ് നേടിയിരുന്നു

dot image

ബോർഡർ ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് തിരിച്ചടി. മുൻ നിര പേസ് ബൗളറായ ജോഷ് ഹാസിൽവുഡ് സൈഡ്‌ സ്‌ട്രെയിൻ ഇഞ്ചുറി മൂലം പുറത്തായതാണ് ആതിഥേയർക്ക് തിരിച്ചടി നൽകിയിരിക്കുന്നത്. ഇതോടെ പെർത്തിലെ തോൽവിയോടെ പരമ്പരയിൽ പിന്നിലായിരുന്ന ഓസ്‌ട്രേലിയ വീണ്ടും ബാക്ക് ഫൂട്ടിലായി.

പെർത്തിൽ ആദ്യ ഇന്നിങ്സിൽ 29 റൺസിന് 4 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ 150 റൺസിലൊതുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമായിരുന്നു ഹാസിൽവുഡ്. ഓസീസ് മണ്ണിൽ ഇന്ത്യ 36 ന് ഓൾ ഔട്ടായ സമയത്തും എട്ട് റൺസ് മാത്രം വിട്ട് കൊടുത്ത് താരം അഞ്ച് വിക്കറ്റ് നേടിയിരുന്നു. അതേസമയം സീൻ അബോട്ട്, ബ്രണ്ടൻ ഡോഗട്ട് എന്നീ രണ്ട് അൺ ക്യാപ്പഡ് താരങ്ങളെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അഡ്‌ലെയ്ഡ് ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി. ഹാസിൽവുഡിന് പകരം സ്‌കോട്ട് ബോളണ്ടിനെയാണ് ഉൾപ്പെടുത്തിയത്. ഒരു വർഷത്തിന് ശേഷമാണ് ബോളണ്ട് ടീമിൽ തിരിച്ചെത്തുന്നത്. കാൻബറയിലെ മനുക ഓവലിൽ ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനും തമ്മിൽ പരിശീലന മത്സരം നടക്കുന്നുണ്ട്.

Content Highlights: Australia lost in Adelaide Test; The main pacer is out due to injury

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us