ട്വന്റി 20 ചരിത്രത്തിൽ ഇതാദ്യം; പന്തെറിഞ്ഞ് ഡൽഹി ക്രിക്കറ്റ് ടീമിലെ 11 താരങ്ങളും!

മൂന്ന് ഓവറിൽ ഒരു മെയ്ഡനടക്കം എട്ട് റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ദി​ഗ്വേഷ് റാത്തിയാണ് ഡൽഹി നിരയിൽ ഏറ്റവും നന്നായി പന്തെറിഞ്ഞത്.

dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അപൂർവ്വ ചരിത്രം കുറിച്ച് ഡൽഹി ക്രിക്കറ്റ് ടീം. ടീമിലെ 11 താരങ്ങൾക്കും പന്തെറിയാൻ അവസരം നൽകിയ ട്വന്റി 20 ക്രിക്കറ്റിലെ ആദ്യ ടീമായി ഡൽഹി. മണിപ്പൂരിനെതിരായ മത്സരത്തിലാണ് ഡൽഹി ക്രിക്കറ്റ് ടീം. അപൂർവ്വ നേട്ടം ഉണ്ടാക്കിയത്.

മത്സരത്തിൽ ടോസ് നേടിയ മണിപ്പൂർ സംഘം ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെയാണ് ഡൽഹി നായകനും ലഖ്നൗ സൂപ്പർ ജയന്റ്സ് താരവുമായി ആയുഷ് ബദോനി ടീമിലെ എല്ലാ താരങ്ങളെയും ബൗളിങ്ങിൽ പരീക്ഷിച്ചത്. മൂന്ന് ഓവറിൽ ഒരു മെയ്ഡനടക്കം എട്ട് റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ദി​ഗ്വേഷ് റാത്തിയാണ് ഡൽഹി നിരയിൽ ഏറ്റവും നന്നായി പന്തെറിഞ്ഞത്.

​ആദ്യം ബാറ്റ് ചെയ്ത മണിപ്പൂർ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തു. 18.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ലക്ഷ്യം കണ്ടു. 51 പന്തിൽ എട്ട് ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 59 റൺസെടുത്ത യാഷ് ദള്ളാണ് ഡൽഹി നിരയിലെ ടോപ് സ്കോറർ.

Content Highlights: Delhi make history, become first team to use 11 bowlers in a T20 match

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us